| Sunday, 24th June 2018, 10:06 pm

നീരവ് മോദി ലണ്ടനിലെ ജ്വല്ലറിക്ക് മുകളിലുള്ള ഫ്ലാറ്റില്‍ താമസിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദമായ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോദി ലണ്ടനിലെ ഒരു ജ്വല്ലറിക്ക് മുകളിലുള്ള ഫ്ലാറ്റില്‍ താമസിച്ചതായി റിപ്പോര്‍ട്ടുകള്‍. നീരവ് മോദിക്കെതിരെ ശക്തമായ അന്വേഷണങ്ങള്‍ പുരോഗമിക്കവെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.



പാസ്‌പോര്‍ട്ട് ഇന്ത്യന്‍ അധികാരികള്‍ അസാധുവാക്കിയിട്ടും കുറഞ്ഞത് നാല് തവണയെങ്കിലും നീരവ് മോദിക്ക് ബ്രിട്ടനു പുറത്ത് പോവാനും തിരിച്ച് വരാനും സാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.


ALSO READ: തൊഴിലാളികളുടെ പേടി മാറ്റാന്‍ ശ്മശാനത്തിലുറങ്ങിയ തെലുങ്ക് ദേശം എം.എല്‍.എയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍


സണ്‍ഡേ ടൈംസാണ് വിവരം പുറത്ത് വിട്ടത്. ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഓള്‍ഡ് ബോണ്ട് സ്ട്രീറ്റിലെ നീരവ് മോദിയുടെ തന്നെ ഉടമസ്ഥതയിലുള്ള ജ്വല്ലറിക്ക് മുകളിലായാണത്രെ ഇദ്ദേഹം താമസിച്ചിരുന്നത്. ഇവരെല്ലാം എന്താണ് അവസാനം ലണ്ടനില്‍ എത്തിച്ചേരുന്നത് എന്നും, ലണ്ടന്‍ ഇത്രയും സുരക്ഷിതമായ കേന്ദ്രമാണോയെന്നും സണ്‍ഡേ ടൈംസ് ചോദിക്കുന്നുണ്ട്.


ALSO READ : ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്


നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോസ്‌കിയും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കില്‍ നിന്നും 2 ബില്ല്യണ്‍ യു.എസ് ഡോളറോളം തുകയുടെ തട്ടിപ്പ് നടത്തി എന്നതാണ് നീരവ് മോദിക്കെതിരെ ഉള്ള കേസ്.

ഫെബ്രുവരി 23ന് നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ഇന്ത്യന്‍ അധികൃതര്‍ അസാധുവാക്കിയിരുന്നു. നീരവിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റേയും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റേയും സഹായം തേടിയിരുന്നു. എന്നാല്‍ മോദി ബ്രിട്ടനില്‍ നിന്നും വിദേശത്തേക്ക് കടന്നു എന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

We use cookies to give you the best possible experience. Learn more