രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം രംഗൻ എന്ന ഒരു ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറഞ്ഞത്.
രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത് ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രം രംഗൻ എന്ന ഒരു ഗ്യാങ്സ്റ്ററിന്റെ കഥയാണ് പറഞ്ഞത്.
ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരുപിടി കഥാപാത്രങ്ങളുണ്ട്. ആ കൂട്ടത്തിൽ ഒരാളാണ് ബിബി മോന്റെ അമ്മയായി വേഷമിട്ട നീരജ രാജേന്ദ്രൻ. തൃശിവപേരൂർ ക്ലിപ്തം, രക്ഷാധികാരി ബൈജു, കനകം കാമിനി കലഹം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും നീരജ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ആവേശത്തിൽ രംഗനോട്, രംഗൻ മോൻ ഹാപ്പിയല്ലേ എന്ന് ചോദിക്കുന്ന നീരജയുടെ കഥാപാത്രത്തിന് ചിത്രത്തിൽ വലിയ സ്ഥാനമാണ് ഉള്ളത്. അത് മികച്ച രീതിയിൽ അവർ അവതരിപ്പിച്ചിട്ടുമുണ്ട്. നടി ദർശന രാജേന്ദ്രന്റെ അമ്മ കൂടിയാണ് നീരജ.
സിനിമയിൽ താൻ മോഹൻലാലിന്റെയും ഉർവശിയുടെയും വലിയ ആരാധികയാണെന്ന് പറയുകയാണ് താരം. അവരുടെ അഭിനയം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ഉർവശി ഹാസ്യം കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നാറുണ്ടെന്നും നീരജ പറയുന്നു. ഗൃഹ ലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു നീരജ.
‘ഉർവശിയുടെയും മോഹൻലാലിന്റെയും വലിയ ആരാധികയാണ് ഞാൻ. അവരുടെ കൂടെ അഭിനയിക്കാൻ കാത്തിരിക്കുകയാണ്. ഉർവശി വളരെ അനായാസമായി അഭിനയിക്കുന്നത് കാണുമ്പോൾ ആശ്ചര്യം തോന്നാറുണ്ട്.
അവർ ഹാസ്യം കൈകാര്യം ചെയ്യുന്ന രീതി വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അത്തരം കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് വലിയ ആഗ്രഹം,’നീരജ രാജേന്ദ്രൻ പറയുന്നു.
Content Highlight: Neeraja Rajendran Talk About Mohanlal And Urvashy