തിരുവനന്തപുരം: സിനിമാമേഖലയില്‍ ഗൂഢസംഘമുമുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ നീരജ് മാധവ് താര സംഘടനയായ അമ്മയ്ക്ക് മറുപടി നല്‍കി. പറഞ്ഞതിലുറച്ചു നില്‍ക്കുന്നുവെന്നും ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് തന്റെ അനുഭത്തിന്റെ വെളിച്ചത്തിലാണെന്നും നീരജ് മാധവ് പറഞ്ഞു.
നീരജ് മാധവിന്റെ വിശദീകരണം അമ്മ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കൈമാറി. അതേസമയം നീരജിനെ പിന്തുണച്ചെത്തിയ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷണന്‍ നീരജ് മാധവിന്റെ കത്തിലെ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതാണെന്ന് പ്രതികരിച്ചു.
മുഴുവന്‍ സിനിമ സംഘടനകളും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ടെന്ന് ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും നോക്കീം കണ്ടും നിന്നാല്‍ കൊള്ളാമെന്നുമായിരുന്നു മറുപടിയെന്നും നീരജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
വളര്‍ന്നു വരുന്ന ഒരാളെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ സിനിമാമേഖലയിലുണ്ടെന്നും താരം പറഞ്ഞു. ഇതിനെതിരെ നിരവധി പ്രതികരണങ്ങളാണ് സിനിമാമേഖലയില്‍ നിന്നും വന്നിരുന്നത്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ഇന്‍ഡസ്ട്രിയിലെ വിവേചനത്തെ കുറിച്ചും സ്വജനപക്ഷപാതിത്വത്തെ കുറിച്ചും പ്രതികരിച്ച് നീരജ് മാധവന്‍ രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക