ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ഡാൻസറായി കരിയർ തുടങ്ങിയ നീരജ് ഇന്നൊരു നായക നടൻ കൂടെയാണ്.
ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് നീരജ് മാധവ്. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ഡാൻസറായി കരിയർ തുടങ്ങിയ നീരജ് ഇന്നൊരു നായക നടൻ കൂടെയാണ്.
നടൻ, ഗായകൻ, ഡാൻസർ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം തിളങ്ങുന്ന നീരജ് ദി ഫാമിലി മാൻ എന്ന സീരീസിലൂടെ കേരളത്തിന് പുറത്തും ശ്രദ്ധ നേടിയിട്ടുണ്ട്. അന്യഭാഷകളിൽ നിന്ന് തന്നെ തേടി വന്ന മറ്റ് അവസരങ്ങളെ കുറിച്ച് പറയുകയാണ് നീരജ് മാധവ്.
ഫാമിലി മാനിൽ കിട്ടിയ പോലൊരു നല്ല വേഷം ഇത്ര നാളിനിടയിൽ തനിക്ക് കിട്ടിയിട്ടില്ലെന്നും നല്ല അവസരങ്ങൾ വന്നാൽ താൻ അങ്ങോട്ട് പോവുമെന്നും നീരജ് പറയുന്നു. ഷാരുഖ് ഖാൻ ചിത്രമായ ജവാനിലേക്ക് തനിക്ക് വിളി വന്നിരുന്നുവെന്നും എന്നാൽ ആ വേഷത്തിനോട് തനിക്ക് താത്പര്യം തോന്നിയില്ലെന്നും നീരജ് പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു നീരജ്.
‘മലയാളത്തിൽ സിനിമ ഇല്ലാതിരുന്നതല്ല, പുതിയതായിട്ടൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നതാണ് സത്യം. അവസരങ്ങൾ കിട്ടാത്തതു കൊണ്ടല്ല സിനിമ ചെയ്യാതിരുന്നത്.
ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ഒഴിവാക്കിയതാണ് പലതും. അതായിരുന്നു ഞാനെടുത്ത ഏറ്റവും നല്ല തീരുമാനമെന്ന് ഇപ്പോൾ തോന്നുന്നു. ആ സമയത്താണ് ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ അവസരം കിട്ടുന്നത്. ‘സിനിമയിൽനിന്ന് സീരിയലിലോട്ടാണോ പോകുന്നത്’ എന്ന് ചോദിച്ചവരുണ്ട്.
‘ദ ഫാമിലി മാൻ’ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ സീരീസായിമാറി. പാൻ-ഇന്ത്യൻ തലത്തിൽ അംഗീകരിക്കപ്പെട്ടു. അത്രയും നല്ല കഥാപാത്രം എനിക്ക് അതുവരെയും മലയാളത്തിൽ കിട്ടിയിരുന്നില്ല. എവിടെയാണോ നല്ല അവസരം കിട്ടുന്നത് അവിടേക്ക് പോകും.
തമിഴിൽ ഗൗതം മേനോൻ്റെ സിനിമയിൽ അവസരം ലഭിച്ചു. മികച്ച കഥാപാത്രം. തമിഴിലും ഹിന്ദിയിലും വേണ്ടെന്നു വെച്ച കഥാപാത്രങ്ങളുമുണ്ട്. ഷാറുഖ് ഖാൻ്റെ ‘ജവാനി’ലേക്ക് വിളിച്ചിരുന്നു. പക്ഷെ, ആ കഥാപാത്രം എന്നെ ആകർഷിച്ചില്ല. അങ്ങനെ വേണ്ടെന്നുവെച്ചു,’നീരജ് മാധവ് പറയുന്നു.
Content Highlight: Neeraj Madhav Talk About Sharukh Khan’s Jawan Movie