കൊച്ചി: 2020 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ മനോജ് ബാജ്‌പേയ്ക്ക് അഭിനന്ദനങ്ങളുമായി നടന്‍ നീരജ് മാധവ്. അദ്ദേഹം അര്‍ഹിക്കുന്ന അംഗീകാരമാണ് ലഭിച്ചതെന്ന് നീരജ് പറഞ്ഞു.
ഒപ്പം അഭിനയിക്കുന്ന സഹതാരങ്ങള്‍ക്ക് വളരെയധികം പിന്തുണ നല്‍കി നല്ല പെര്‍ഫോമന്‍സ് കാഴ്ചവെയ്ക്കാന്‍ സഹായിക്കുന്ന വ്യക്തിയാണ് മനോജ് ബാജ്‌പേയ് എന്ന് നീരജ് പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു നീരജിന്റെ പ്രതികരണം. മനോജ് ബാജ്‌പേയോടൊപ്പം ദി ഫാമിലി മാന്‍ എന്ന ഹിന്ദി സീരീസില്‍ നീരജ് മാധവ് അഭിനയിച്ചിരുന്നു.
‘സിനിമയില്‍ വ്യത്യസ്തമായ മുഖമുദ്ര പതിപ്പിച്ച ആളാണ് മനോജ് ബാജ്‌പേയ്. അദ്ദേഹത്തോടൊപ്പം ദി ഫാമിലി മാന്‍ എന്ന ഒരു സീരീസില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ആദ്യമായി ചെയ്യാനുണ്ടായിരുന്നത് ഇമോഷണലി വളരെ ഹെവി ആയ ഒരു സീനായിരുന്നു. ഹിന്ദിയില്‍ ആദ്യമായി അഭിനയിക്കുന്നതിന്റെ ഒരു ആശങ്കയുണ്ടായിരുന്നു എനിക്ക് , എന്നാല്‍ അദ്ദേഹം വളരെയധികം സപ്പോര്‍ട്ടീവ് ആയി കൂടെ നിന്നു,’ നീരജ് പറഞ്ഞു.
കൂടെ അഭിനയിക്കുന്നവരെ ഒരു കംഫര്‍ട്ട് സോണില്‍ എത്തിക്കാന്‍ അദ്ദേഹം വളരെയധികം ശ്രദ്ധിക്കുമായിരുന്നുവെന്നും അത്തരമൊരു അനുഭവം മലയാളത്തില്‍ മോഹന്‍ലാലില്‍ നിന്ന് മാത്രമേ തനിക്ക് ലഭിച്ചിട്ടുള്ളുവെന്നും നീരജ് പറഞ്ഞു.
‘കൂടെ അഭിനയിക്കുന്നവരെ ഒരു കംഫര്‍ട്ട് സോണില്‍ എത്തിക്കാന്‍ അദ്ദേഹം നന്നായി സഹായിക്കും. ഒരു അഭിനേതാവ് കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രമേ പെര്‍ഫോമന്‍സ് നന്നാകൂ. അന്ന് നന്നായി അഭിനയിക്കാന്‍ അദ്ദേഹത്തിന്റെ പെരുമാറ്റം വളരെ സഹായിച്ചു. അദ്ദേഹം ഇല്ലാത്ത സീനില്‍ പോലും ക്യാമറയുടെ പിന്നിലിരുന്ന് പ്രോംപ്റ്റ് ചെയ്തു തരുമായിരുന്നു. നമ്മളില്‍ നിന്നും ഏറ്റവും ബെസ്റ്റ് പുറത്തെടുക്കാന്‍ അദ്ദേഹം അപാരമായി സപ്പോര്‍ട്ട് ചെയ്യും. ആ ഒരു ഗിവ് ആന്‍ഡ് ടേക്ക് അവസ്ഥയില്‍ നമ്മുടെ പെര്‍ഫോമന്‍സ് വളരെ നന്നാകും. അങ്ങനെ ഒരു അനുഭവമാണ് എനിക്ക് അദ്ദേഹത്തില്‍ നിന്നും കിട്ടിയത്,’ നീരജ് പറഞ്ഞു.
ഏറെ കഴിവുള്ള അഭിനേതാവാണ് മനോജ് എന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ് ഇപ്പോള്‍ കിട്ടിയ ദേശീയ അവാര്‍ഡെന്നും നീരജ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Neeraj Madhav Speaks About Manoj Bajpayee