|

2020 എനിക്ക് മടുത്തു, തെണ്ടി തെണ്ടി ഞാന്‍ വെറുത്തു; നീരജ് മാധവിന്റെ പുതിയ റാപ്പ് സോങ്ങ് വൈറലാവുന്നു, വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടതാരമാണ് യുവനടന്‍ നീരജ് മാധവ്. അഭിനയത്തോടൊപ്പം പാട്ടും തനിക്ക് വഴങ്ങുമെന്ന് ലോക്ക്ഡൗണ്‍ കാലത്ത് റാപ്പ് സോങ്ങുമായെത്തി നീരജ് മാധവ് തെളിയിച്ചിരുന്നു.

ഇപ്പോഴിതാ നീരജിന്റെ രണ്ടാമത്തെ റാപ്പ് സോങ്ങാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 2020 എനിക്ക് മടുത്തു. തെണ്ടി തെണ്ടി ഞാന്‍ വെറുത്തു. വേറെ വണ്ടി പിടിക്കാം നമുക്ക് എന്ന റാപ്പ് സോങ്ങ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നീരജ് പുറത്തു വിട്ടത്. ഇതിനോടകം തന്നെ നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു.

പാട്ടു പാടിയിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും നീരജ് മാധവ് തന്നെയാണ്. യൂട്യൂബിലും വീഡിയോ ട്രെന്‍ഡിങ്ങായിട്ടുണ്ട്. എന്‍.ജെ ഫ്‌ളൈ മ്യൂസിക്കല്‍ ടീമാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്. ഗ്രാഫിക്‌സ് കാര്‍ട്ടൂണ്‍ രീതികളും പാട്ടിന് ദൃശ്യഭംഗി കൂട്ടുന്നുണ്ട്.

ഇതിനു മുമ്പ് അയ്യായ്യോ പണി പാളിലോ എന്നു തുടങ്ങുന്ന നീരജ് മാധവിന്റെ റാപ്പ് സോങ്ങ് വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. നിരവധി പേര്‍ ആ സോങ്ങിനെ അനുകരിച്ചുകൊണ്ടും നൃത്തം ചെയ്തുകൊണ്ടും രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Neeraj Madhav new rap song video out