| Wednesday, 15th January 2020, 10:44 pm

രഥത്തിലേറി നീരജ്ജും കുടുംബവും 'ഗൗതമന്റെ രഥം' ട്രെയിലര്‍ ഓട്ടം തുടങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീരജ്മാധവ് നായകനാകുന്ന ഗൗതമന്റെ രഥത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങി. കിച്ചാപ്പൂസ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഐ.സി.എല്‍ ഫിന്‍കോര്‍പ് സി.എം.ഡി.കെ.ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിയ്ക്കുന്നത്.

നവാഗതനായ ആനന്ദ് മേനോന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുണ്യ എലിസബത്ത് നായികയാകുന്ന ഗൗതമന്റെ രഥത്തില്‍ രഞ്ജി പണിക്കര്‍, ദേവി അജിത്, വത്സല മേനോന്‍, ബിജു സോപാനം, ഹരീഷ് കണാരന്‍ എന്നിവരോടൊപ്പം, കൃഷ്ണേന്ദു, സ്വാദിഖ് റഹീം,നാദിയ തുടങ്ങിയ നിരവധി നവാഗതരും ഒന്നിയ്ക്കുന്നു.

ക്രിയേറ്റീവ് ഡയറക്ടര്‍ ബേസില്‍ ജോസഫ് ആണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ് അപ്പു ഭട്ടതിരി എന്നിവരാണ് നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അങ്കിത് മേനോന്‍ ആണ്.

Latest Stories

We use cookies to give you the best possible experience. Learn more