ആര്‍.ഡി.എക്‌സ് എന്ന ചിത്രവുമായി വീണ്ടും മലയാള സിനിമയില്‍ ഒരു വെടിക്കെട്ടിന് തിരികൊളുത്താന്‍ എത്തുകയാണ് നീരജ് മാധവും സംഘവും.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍.
തന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കി കഴിഞ്ഞാല്‍ താന്‍ ചെയ്താല്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും സംശയം തോന്നുന്ന രീതിയിലുള്ള ഒരു കഥാപാത്രമാണ് ആര്‍.ഡി.എക്‌സിലേതെന്നും നീരജ് മാധവൊക്കെ ചെയ്താല്‍ അത് കോമഡിയാകുമെന്ന് പറഞ്ഞവര്‍ക്ക് കൂടിയുള്ള തന്റെ മറുപടിയാണ് ഈ ചിത്രമെന്നും പറയുകയാണ് നീരജ്. അയാം വിത്ത് ധന്യാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഈ റോള്‍ എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട് എന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കി കഴിഞ്ഞാല്‍ ഞാന്‍ ചെയ്താല്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണ് ഇത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാന്‍ ഉള്ളത്.
ഒരു ഫൈറ്റ് മൂവി ചെയ്യാനമുള്ള എക്‌സൈറ്റ്‌മെന്റ് നേരത്തേ ഉണ്ടായിരുന്നു. നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. കുറേ കാലത്തിന് ശേഷം മലയാളത്തില്‍ സെലിബ്രേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ആര്‍.ഡി.എക്‌സ്.
ഒരു എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്. അങ്ങനെ ഒരു സിനിമയുടെ ഭാഗമാകണമെന്നുണ്ടായിരുന്നു. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ആയിട്ടാണ് ചിത്രത്തില്‍ ഞാന്‍ എത്തുന്നത്. ആ കഥാപാത്രത്തിന്റെ ജീവിതം തന്നെ മുഴുവന്‍ ഫൈറ്റാണ്,’ നീരജ് പറഞ്ഞു.
കേരളത്തിലും വലിയ ചര്‍ച്ചയായ ഫാമിലി മാന്‍ എന്ന വെബ്‌സീരിസില്‍ അഭിനയിച്ചതിനെ കുറിച്ചും നീരജ് അഭിമുഖത്തില്‍ സംസാരിച്ചു.