ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ചിത്രത്തിൽ ഇവർക്ക് പുറമെ കല്ല്യാണി പ്രിയദര്ശന്, അജു വര്‍ഗിസ്, ഷാന്‍ റഹ്മാന്, ബേസിൽ ജോസഫ്, നീരജ് മാധവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ധ്യാനിന്റെ ഒരു തിരിച്ചുവരവായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ധ്യാൻ ഇത്ര റേഞ്ചിൽ അഭിനയിക്കുമെന്ന് കരുതിയില്ലെന്ന് പറയുകയാണ് നീരജ് മാധവ്. വിനീതിനും ധ്യാനിന്റെയും വർഷങ്ങൾക്ക് ശേഷത്തിലെ ക്രൂ വിന്റേയും കൂടെ തിയേറ്റർ വിസ്റ്റിന് പോയപ്പോൾ സംസാരിക്കുകയായിരുന്നു നീരജ്. തിര സിനിമയിൽ താൻ കാണാത്ത ഒരു ധ്യാനിനെ കണ്ടെന്നും അതിനുശേഷം വേറെ ഒരാളായെന്നും നീരജ് പറഞ്ഞു.
‘ധ്യാൻ ഇത്ര റേഞ്ചിൽ അഭിനയിക്കുമെന്ന് കരുതിയില്ല. തിരയിൽ നമ്മൾ കാണാത്ത ഒരു ധ്യാനിനെ കണ്ടു. അതിനു ശേഷം വേറൊരു ധ്യാനായിരുന്നു. ഇതിൽ എന്റെ എക്സ്പെക്ടേഷനെക്കാളും മുകളിലായിരുന്നു. തുടക്കത്തിൽ കുഞ്ഞിരാമായണത്തിലെ പരിപാടിയൊക്കെ ഉണ്ടായിരുന്നെങ്കിലും വയസായ പരിപാടികൾ ഞാൻ ഇതുവരെ ഇവനിൽ കണ്ടിട്ടുണ്ടായിരുന്നില്ല,’
ചിത്രത്തിൽ തന്റെ ഡ്രൈവർ ആയിരുന്ന വിനീതിന്റെ അഭിനയം പോരായെന്ന ധ്യാനിന്റെ പ്രസ്താവനക്ക് വേറെ ആരെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു എന്ന് നീരജ് തമാശ രൂപേണ പറഞ്ഞു. ‘ഡ്രൈവറിന് പകരം വേറെ ആരെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി(ചിരി). നീ അഭിനയിക്കുന്നില്ലേ എന്ന ടെൻഷനിനായിരുന്നു വിനീതേട്ടന്. ഫുൾടൈം സൈഡിൽ നീ ആയതുകൊണ്ട് ഷോട്ട് ശരിയാകുന്നുണ്ടോ എന്ന ടെൻഷനിൽ വിനീതേട്ടന് പെർഫോം ചെയ്യാൻ പറ്റിയില്ല. അതിൽ മുങ്ങി പോയി,’ നീരജ് മാധവ് പറഞ്ഞു.
ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തിയത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിച്ചത് വിശാഖ് സുബ്രഹ്മണ്യമാണ്.
Content Highlight: Neeraj madhav about dhyan sreenivasan’s performance in varshangalkk shesham