| Tuesday, 30th November 2010, 1:24 pm

റാഡിയക്ക് സി.പി.ഐ.എം ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് ഇടനിലക്കാരി  നീരാ റാഡിയയുടെ സ്ഥാപനമായ വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് ബംഗാള്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട്. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍, തുടങ്ങിയവരുമായി നീരാറാഡിയ നിരന്തരമായി ബന്ധപ്പെട്ടിരുന്നുതായി പ്രമുഖ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ഘട്ടത്തില്‍ സി.പി.എം നേതാവ് പ്രകാശ് കാരാട്ടുമായി ബന്ധപ്പെടാന്‍ നീരാ റാഡിയയുടെ സ്ഥാപനമായ വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിംഗൂരിലെ നാനോ കാര്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന ഭൂസമരത്തെ തുടര്‍ന്നാണ് റാഡിയ ബംഗാള്‍ സി.പി.എം നേതാക്കളുമായി ബന്ധപ്പെട്ടത്. വ്യവസായ വികസന കോര്‍പ്പറേഷനു പുറമെ, ഹാല്‍ദിയ പെട്രോകെമിക്കല്‍സിന്റെ പബ്ലിക് റിലേശന്‍സ് ജോലിയും ചെയ്തിരുന്നത് റാഡിയയുടെ സ്ഥാപനമാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

എന്നാല്‍ കാരാട്ടുമായി ഒരു തരത്തിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്ന് വൈഷ്ണവി കമ്മ്യൂണിക്കേഷന്‍സ് വക്താവ് പത്രത്തിനയച്ച വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. ആരോപണങ്ങള്‍ക്കെതിരെ സി.പി.എം ഇതുവരെ പ്രതികരിച്ചിട്ടില്ല.

We use cookies to give you the best possible experience. Learn more