| Thursday, 7th June 2018, 10:26 am

മാതാപിതാക്കള്‍ക്കാണ് ചികിത്സ വേണ്ടത്; കെവിനെ കൊന്നവരുടെ സംരക്ഷണം തനിക്ക് വേണ്ടെന്ന് നീനു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കെവിന്റെ വീട്ടില്‍ നിന്നും തന്നെ പുറത്തുകൊണ്ടുവരാന്‍ വേണ്ടിയാണ് മാതാപിതാക്കള്‍ ശ്രമിക്കുക്കുന്നതെന്ന് നീനു. തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തന്നെ കെവിന്റെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുകയാണ് മാതാപിതാക്കളെന്ന് നീനു ആരോപിച്ചു.

“കുറച്ചുനാളു മുമ്പ് മാതാപിതാക്കള്‍ തന്നെ കൗണ്‍സിലിംഗിന് കൊണ്ടുപോയിരുന്നു. അപ്പോള്‍ തനിക്ക് കൗണ്‍സിലിംഗ് തന്ന ഡോക്ടര്‍ വരെ പറഞ്ഞത് ചികിത്സ വേണ്ടത് തന്റെ മാതാപിതാക്കള്‍ക്കാണെന്നാണ്.

കെവിനെ കൊല്ലാന്‍ നടത്തിയ ഗൂഢാലോചനയില്‍ തന്റെ അമ്മയ്ക്കും പങ്കുണ്ട്. കെവിനെ കൊന്ന ആള്‍ക്കാരുടെ യാതൊരു സംരക്ഷണവും തനിക്ക് വേണ്ടെന്നും” നീനു പറഞ്ഞു.


ALSO READ: നീനു മാനസികരോഗത്തിന് ചികിത്സയിലായിരുന്നു, മകളെ ഉടന്‍ തന്നെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കണം’; ഹരജിയുമായി നീനുവിന്റെ പിതാവ് കോടതിയില്‍


ഇപ്പോള്‍ താന്‍ താമസിക്കുന്നത് കെവിന്റെ കുടുംബത്തോടൊപ്പമാണ്. കെവിന്റെ മാതാപിതാക്കള്‍ പോകാന്‍ പറയുന്നതുവരെ ഞാനിവിടെ തന്നെ താമസിക്കുമെന്നും നീനു പറഞ്ഞു.

നീനു മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നും അതിനാല്‍ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കണമെന്ന് കാട്ടി കഴിഞ്ഞ ദിവസം നീനുവിന്റെ അച്ഛന്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാണെന്നും കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം തനിക്ക് വേണ്ടെന്നും നീനു പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more