| Thursday, 25th January 2018, 11:34 pm

സമൂഹത്തെ വെല്ലുവിളിച്ച് തന്നെ സ്‌കൂളിലയച്ച പിതാവാണ് തന്റെ മാതൃകാപുരുഷന്‍; ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്നും മലാല യൂസഫ്‌സായ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദാവോസ്: ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്‌സായ്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മലാല. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടതായുണ്ടെന്നും മലാല പറഞ്ഞു.


Also Read: ‘അന്ധവിശ്വാസങ്ങളെ തുടച്ച് നീക്കണം’; റിപ്പബ്ലിക്ക് ദിന തലേന്ന് രാജ്യത്തെ അഭിസംഭോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്


അത്തരം വിദ്യാഭ്യാസം ലിംഗവിവേചനം അവസാനിപ്പിക്കുന്നതിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പായിരിക്കും. നമ്മള്‍ ഫെമിനിസത്തേയും സ്ത്രീകളുടെ അവകാശങ്ങളേയും പറ്റി പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ പുരുഷന്മാരെയാണ് അഭിസംബോധന ചെയ്യുന്നത്. ഈ വിഷയങ്ങളില്‍ പുരുഷന്മാര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. -മലാല പറഞ്ഞു.


Don”t Miss: ചര്‍ച്ചയ്ക്കിടെ ചാനല്‍ അവതാരകയെ ‘ബേബി’ എന്ന് വിളിച്ച് കര്‍ണിസേന പ്രതിനിധി; രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് അവതാരക (Watch Video)


ചുറ്റുമുള്ള സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങള്‍ ഉണ്ടെന്നും നിങ്ങളും ഈ മുന്നേറ്റത്തിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞാല്‍ മാത്രമേ പുരുഷനാകാന്‍ കഴിയൂ. വിദ്യാഭ്യാസം ലഭിച്ചാല്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമെന്ന് താലിബാന് അറിയാം. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. -മലാല പറയുന്നു.


Also Read: എം. സ്വരാജിനൊപ്പമുള്ള ചിത്രം ഉപയോഗിച്ച് അപവാദപ്രചരണം: മനോരമ ന്യൂസിലെ ഷാനി പ്രഭാരന്‍ ഡി.ജി.പിയ്ക്ക് പരാതി നല്‍കി


സമൂഹത്തെ വെല്ലുവിളിച്ച് തന്നെ സ്‌കൂളിലയച്ച പിതാവാണ് തന്റെ മാതൃകാപുരുഷനെന്ന് മലാല പറഞ്ഞു. പെണ്‍കുട്ടികളെ പുസ്തകങ്ങള്‍ വായിക്കാന്‍ പോലും അനുവദിക്കാത്ത രക്ഷിതാക്കളും ഉണ്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more