| Monday, 21st November 2016, 2:54 pm

മോദിയെ സൂപ്പര്‍ പ്രൈം മിനിസ്റ്റര്‍ എന്ന് ദയവുചെയ്ത് വിളിക്കരുത്: അദ്ദേഹത്തെ വിളിക്കാനുള്ള പേര് ഇനി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു: രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോട്ട് അസാധുവാക്കല്‍ നടപടിയുടെ എല്ലാ ഗുണവും കിട്ടിയത് മോദിയുടെ കൂട്ടുകക്ഷികള്‍ക്കാണ്. പാവപ്പെട്ടവരാണ് അവിടേയും ബലിയാടാക്കപ്പെടുന്നത്.


ന്യൂദല്‍ഹി: 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദി അദ്ദേഹത്തിന്റെ മന്ത്രിമാരുടെ അഭിപ്രായങ്ങള്‍ പോലും മുഖവിലക്കെടുക്കുന്നില്ല. നോട്ട് അസാധുവാക്കല്‍ നടപടിയിലുള്‍പ്പെടെ അങ്ങനെ തന്നെയായിരുന്നു. മോദി അദ്ദേഹത്തിന് തോന്നുന്നതെന്താണോ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റൊരാളുടെ അഭിപ്രായങ്ങള്‍ക്കും അവിടെ സ്ഥാനമില്ല.

നോട്ട് അസാധുവാക്കല്‍ നടപടിയുടെ എല്ലാ ഗുണവും കിട്ടിയത് മോദിയുടെ കൂട്ടുകക്ഷികള്‍ക്കാണ്. പാവപ്പെട്ടവരാണ് അവിടേയും ബലിയാടാക്കപ്പെടുന്നത്.

നോട്ട് അസാധുവാക്കിയതിന് പിന്നാലെ തന്റെ ഇഷ്ടക്കാരുടെ ലോണുകളെല്ലാം മോദി കിട്ടാക്കടമായി എഴുതിത്തള്ളി. അതേസമയം കയ്യിലുള്ള തുക മാറ്റിയെടുക്കാന്‍ ജനങ്ങള്‍ ദിവസങ്ങളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. പാര്‍ലമെന്റില്‍ എത്താനും അവിടുത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാനോ മോദി ഇതുവരെ തയ്യാറായിട്ടില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.


സൂപ്പര്‍ പ്രൈം മിനിസ്റ്റര്‍ എന്ന് ഒരിക്കലും മോദിയെ വിളിക്കാന്‍ കഴിയില്ല. അദ്ദേഹത്തെ വിളിക്കാന്‍ പറ്റിയ ഒരു പേര് ഇനി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.

താന്‍ ഇന്ന് ഏതൊക്കെ സ്ഥലങ്ങളില്‍ പോയിട്ടുണ്ടോ അവിടെയെല്ലാം ജനങ്ങള്‍ നിന്ന് കഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചതെന്ന് രാഹുല്‍ പറഞ്ഞു. ചില ബാങ്കുകള്‍ അവര്‍ക്ക് വേണ്ടപ്പെട്ട് ആളുകള്‍ക്ക് പണം പുറംവാതില്‍വഴി നല്‍കുന്നുണ്ടെന്ന കാര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും രാഹുല്‍പറഞ്ഞു.

ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന ആളുകളാണ് എന്നോട് ഇത് പറഞ്ഞത്. ക്യൂനില്‍ക്കുന്നവര്‍ക്ക് പണം നല്‍കാതെ അവര്‍ക്ക് വേണ്ടപ്പെട്ട ചിലര്‍ക്ക് പണം അനുവദിക്കുകയാണെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കുന്നു.

ഇന്‍ഡോര്‍ പാറ്റ്‌ന എക്‌സ്പ്രസില്‍ ദുരന്തമുണ്ടായി 100 ലേറെ പേര്‍ മരണപ്പെട്ടപ്പോഴും ട്രാക്ക് മെയിന്റയിന്‍ ചെയ്യേണ്ടതിനെ കുറിച്ചോ സുരക്ഷയോ കുറിച്ചോ മോദി ഒരക്ഷരം പോലും മിണ്ടിയില്ല. പകരം അദ്ദേഹം ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് വാചാലനാവുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള നിലപാടുകള്‍ കൈക്കൊള്ളുന്നതെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.

We use cookies to give you the best possible experience. Learn more