പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യം: മുഖ്യമന്ത്രി
Kerala Flood
പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യം: മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2018, 11:53 am

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയുടെ അനന്തരം പുതിയ കേരളം സൃഷ്ടിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“നബാര്‍ഡിനോട് സഹായം ആവശ്യപ്പെടും. വായ്പാ പരിധി നാലരശതമാനമാക്കി ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് വഴി 10,500 കോടി അധിക വായ്പ സമാഹരിക്കാനാകും.”

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. വായ്പാ തിരിച്ചടവിന് ദുരിതാശ്വാസക്യാംപില്‍ പോയി പണം ആവശ്യപ്പെടരുതെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയ്ക്ക് 2800 കോടി അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രളയക്കെടുതി വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.