| Saturday, 10th November 2018, 10:46 am

വേണ്ടത് തോക്ക് നിയന്ത്രണമാണ്, പ്രാര്‍ത്ഥനയല്ല; കാലിഫോര്‍ണിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട യുവാവിന്റെ അമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സിലെ നിശാപാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ടെലിമക്കസ് എന്ന യുവാവിന്റെ അമ്മ. ഇന്റര്‍നെറ്റില്‍ പങ്കുവെച്ച വീഡിയോയിലാണ് സൂസന്‍ ഷ്മിഡ്റ്റ് ഓര്‍ഫാനൊസ് തന്റെ ആശങ്കകള്‍ പങ്കുവെക്കുന്നത്.

ഇത്തരം അപകടങ്ങളോടുള്ള രാഷ്ട്രീയക്കാരുടെ പതിവ് പ്രതികരണമായ “പ്രാര്‍ത്ഥനയും വിചാരവും” എന്ന സമീപനത്തെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സൂസന്‍ തന്റെ വീഡിയോയിലൂടെ. പന്ത്രണ്ടു പേരാണ് ഒാക്സില്‍ ബുധനാഴ്ച നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ചലസില്‍ വച്ചുണ്ടായ സമാനമായ വെടിവെപ്പില്‍ നിന്നും ടെലിമക്കസ് രക്ഷപെട്ടിരുന്നു.


Also Read നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍ന്നടിയും; മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സി-വോട്ടറിന്റെ സര്‍വ്വേ


“ലാസ് വേഗാസില്‍ വെടിവെപ്പുണ്ടായന്ന് എന്റെ മകന്‍ തിരിച്ചു വന്നു. പക്ഷെ കഴിഞ്ഞ ദിവസം അവന്‍ വന്നില്ല”- അവര്‍ പറഞ്ഞു. അമേരക്കയിലെ മുന്‍ നേവി ഉദ്യോഗസ്ഥനാണ് 27 കാരനായ ടെലമക്കസ്.

“മാത്രമല്ല എനിക്ക് പ്രാര്‍ത്ഥനകള്‍ വേണ്ട, വിചാരങ്ങളും വേണ്ട. എനിക്ക് വേണ്ടത് തോക്കുനിയന്ത്രണമാണ്. ദൈവത്തെ ഓര്‍ത്ത് ആരും ഇനി ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കരുത്”- സൂസന്‍ അആഇ7 ന്യൂസിനോടു പറഞ്ഞു.


Also Read ടിപ്പു ജയന്തി ആഘോഷത്തില്‍ പങ്കെടുക്കില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി; പ്രതിഷേധിച്ച് ബി.ജെ.പി, മൂന്നു ജില്ലകളില്‍ നിരോധനാജ്ഞ


ഓക്സില്‍ വെടിയുതിര്‍ത്തയാള്‍ 28 വയസ്സുകാരനായ മുന്‍ അമേരിക്കന്‍ സൈനികനായിരുന്നെന്ന് കണ്ടെത്തിയിരുന്നു. നിശാക്ലബില്‍ വച്ച് ആളുകള്‍ക്കു നേരെ വെടി ഉതിര്‍ത്ത ഇയാള്‍ പിന്നീട് തന്നെത്തന്നെ സ്വയം വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോസ് ആഞ്ചലസിലുണ്ടായ വെടിവെപ്പില്‍ 58 പേര്‍ കൊല്ലപ്പെടുകയും 800ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആയുധലോബികള്‍ അമേരിക്കയില്‍ തോക്കുനിയന്ത്രണം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് സൂസന്‍ കരുതുന്നത്.


Also Read ബി.ജെ.പിയെ താഴെയിറക്കാന്‍ ഒന്നിക്കുമെന്ന് എം.കെ സ്റ്റാലിന്‍; ചന്ദ്രബാബു നായിഡുവിന്റെ മഹാസഖ്യനീക്കം ഡി.എം.കെ പാളയത്തില്‍


“5 വയസ്സുമാത്രമുള്ള പിഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച് കൊന്നിട്ടും തോക്കുനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊന്നിനും അതിനു കഴിയില്ല”- സൂസന്‍ തന്റെ വീഡിയോയില്‍ പറയുന്നു. 2006ല്‍ കണക്റ്റികട്ടിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ പിഞ്ചു കുഞ്ഞുങ്ങളടക്കം 26 പേരായിരുന്നു കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more