കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണം ആവശ്യമാണെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജ. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജയുടെ പരാമര്‍ശം.
‘എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഗൗരവതരമായ രീതിയില്‍ ആത്മപരിശോധന നടത്തണമെന്ന് ഇപ്പോഴത്തെ സാഹചര്യം ആവശ്യപ്പെടുന്നു, തന്ത്രങ്ങളും പരിഷ്‌കരിക്കണം. പുനരേകീകരണവും ആവശ്യമാണ്.’
ഐക്യത്തെയും തത്വാധിഷ്ഠിത പുനരേകീകരണത്തെയുംകുറിച്ച് സി.പി.ഐ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കയ്യടിക്കണമെങ്കില്‍പോലും രണ്ടു കയ്യും വേണം. ആ തിരിച്ചറിവു മറ്റുള്ളവര്‍ക്കും വേണം.
ഒരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍, വലുപ്പച്ചെറുപ്പം നോക്കാതെയുള്ള പരസ്പര വിശ്വാസവും ബഹുമാനവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹുകക്ഷി സംവിധാനത്തില്‍ പല പാര്‍ട്ടികളുമായി സഹകരിച്ചാണ് ഇടതുപക്ഷം പ്രവര്‍ത്തിക്കേണ്ടതെന്നിരിക്കെ അതിലെ പോരായ്മകളായിരിക്കാം ഇടതുപക്ഷത്തിന് ഇപ്പോള്‍ സംഭവിച്ച തകര്‍ച്ചയ്ക്ക് കാരണമെന്നും രാജ പറഞ്ഞു.
WATCH THIS VIDEO: