ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് നേരെ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ സമയമായിരിക്കുന്നെന്ന് ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്.
പാക് സര്‍ക്കാരിന് അവരുടെ സൈന്യത്തെയോ ഐ.എസ്.ഐയെയോ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അതിര്‍ത്തി ശാന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
തീവ്രവാദികളുടെ നിരാശയുടെ പ്രതിഫലനമാണ് പൊലീസുകാര്‍ക്കെതിരെ അവര്‍ കാണിച്ചതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
മോദിഭരണത്തില്‍ ഒരു ബാങ്ക് തട്ടിപ്പ് കൂടി; ഇത്തവണ ഗുജറാത്തില്‍ നിന്ന്, പ്രതി രാജ്യം വിട്ടു
കാശ്മീരില്‍ ഇത്തരത്തിലുള്ള വയലന്‍സ് തുടര്‍ന്നുകൊണ്ടുപോകാനാണ് പാക്കിസ്ഥാന്‍ പദ്ധതിയിടുന്നത്. കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കരുതെന്ന് ഉറച്ച തീരുമാനം അവര്‍ക്കുള്ളതുപോലെയാണ് അവരുടെ പ്രവര്‍ത്തനം. കാശ്മീരിലെ യുവാക്കളെ ഭിന്നിപ്പിക്കാനാണ് അവരുടെ നീക്കം. ആയിരംവെട്ട് വെട്ടി ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കാനാണ് അവരുടെ തീരുമാനം. – ബിപിന്‍ റാവത്ത് പറഞ്ഞു.
നമ്മള്‍ അനുഭവിച്ച അതേ വേദന അവര്‍ അനുവദിക്കണമെന്നും എന്നാല്‍ അവര്‍ ചെയ്ത അത്ര പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
വെള്ളിയാഴ്ചയായിരുന്നു ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒരു പൊലീസുകാരന്റെ സഹോദരനേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ഒരു ബി.എസ്.എഫ് ജവാനേയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.
തുടര്‍ന്ന് പാക്കിസ്ഥാനുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യമന്ത്രിമാരുടെ സമാധാന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറുകയും ചെയ്തിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നത് അനുയോജ്യമാകില്ലെന്ന തീരുമാനത്തിലായിരുന്നു ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്.
ഇതിന് പിന്നാലെ ഇന്ത്യയുടെ നടപടി ധിക്കാരപരമാണെന്ന് പറഞ്ഞുകൊണ്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.