ഹൈദരാബാദ്: കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖയില്‍ ഭേദഗതി വരുത്തിയെങ്കില്‍ ദു:ഖിക്കേണ്ടിവരുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗീയതയ്ക്കെതിരെ മതേതര കക്ഷികള്‍ ഒിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
നേരത്തെ കോണ്‍ഗ്രസ്സുമായി യാതൊരുതരത്തിലുള്ള സഖ്യത്തിനും തയ്യാറല്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരടുപ്രമേയം കാരാട്ടാണ് ആദ്യം അവതരിപ്പിച്ചത്. ഇതിനിടെയായിരുന്നു കാരാട്ടിന്റെ പരാമര്‍ശം.
“കോണ്‍ഗ്രസ് ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. മാത്രമല്ല ബൂര്‍ഷ്വാ സ്വഭാവമുള്ള നേതാക്കള്‍ ഭരിക്കു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്നും കാരാട്ട് പറഞ്ഞു.
എന്നാല്‍ കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയ ന്യൂനപക്ഷ കാഴ്ചപ്പാട് അവതരിപ്പിച്ച യെച്ചൂരി ബി.ജെ.പിയ്‌ക്കെതിരെ മതേതര പാര്‍ട്ടികളുടെ സഖ്യമെന്ന നിലപാടില്‍ ഉറച്ചുനിന്നു. പ്രസംഗത്തിലുടനീളം ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും യെച്ചൂരി രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കോണ്‍ഗ്രസിനേക്കുറിച്ചുള്ള പരാമര്‍ശം അദ്ദേഹം നടത്തിയില്ല.
അതേസമയം താന്‍ കോണ്‍ഗ്രസ് അനുകൂലിയല്ലെന്നും അത്തരമൊരു പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയ്‌ക്കെതിരെ പാര്‍ട്ടിയുടെ നിലപാടെന്താണെന്ന് വ്യക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു.
വര്‍ഗ്ഗീയ ശക്തിയായ ബി.ജെ.പിയെ തകര്‍ക്കുന്നതിനായി കോണ്‍ഗ്രസുമായി സഹകരണമാകാമെന്ന നിലപാടിലാണ് യെച്ചൂരിപക്ഷം. എന്നാല്‍ ഈ നിലപാട് ന്യൂനപക്ഷാഭിപ്രായം മാത്രമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
അതേസമയം ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വ്യക്തമായ നയങ്ങള്‍ തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെും കര്‍ണ്ണാടക ഇലക്ഷനില്‍ ഈ തന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
Watch This Video: