| Monday, 12th July 2021, 7:56 am

ബി.എസ്.പിയ്ക്ക് കേന്ദ്രത്തോട് മൃദുസമീപനം; യു.പിയില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിശാല സഖ്യമുണ്ടാക്കണമെന്ന് ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2022 ലെ യു.പി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ വിശാല സഖ്യമുണ്ടാക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.

ഏകാധിപത്യഭരണമാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് നടത്തുന്നതെന്നും യോഗിയെ പരാജയപ്പെടുത്താന്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കാനും താന്‍ തയ്യാറാണെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

‘ഉത്തര്‍പ്രദേശിലെ യോഗിയുടെ ഭരണവാഴ്ച അവസാനിപ്പിച്ചേ മതിയാകൂ. ഇതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ ബി.എസ്.പി. കേന്ദ്രസര്‍ക്കാരിനോട് ഒരു മൃദു സമീപനമാണ് സ്വീകരിക്കുന്നത്.

അന്വേഷണ ഏജന്‍സികളെ ഭയന്നാണ് ഇത്. സ്ഥാപക നേതാവായ കാന്‍ഷിറാമിന്റെ ആദര്‍ശങ്ങളൊക്കെ ബി.എസ്.പി. മറന്നിരിക്കുന്നു. ദേശീയ തലത്തില്‍ ആ പാര്‍ട്ടിയ്ക്കുണ്ടായ വ്യക്തിത്വം നഷ്ടമായിരിക്കുകയാണ്,’ ചന്ദ്രശേഖര്‍ പറഞ്ഞു.

ബി.എസ്.പിയ്ക്ക് ബദലാണ് തന്റെ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയെന്നും കോണ്‍ഗ്രസുമായി ഒരു അകല്‍ച്ചയും തങ്ങള്‍ക്ക് ഇല്ലെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.

ഭീം ആര്‍മി തലവന്‍ കൂടിയായ ചന്ദ്രശേഖര്‍ ആസാദ് 2020ലാണ് ആസാദ് സമാജ് പാര്‍ട്ടി രൂപീകരിക്കുന്നത്. ദളിത്, ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു പാര്‍ട്ടി രൂപീകരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Need A Maha Allience To Defeat Bjp In UP Polls

We use cookies to give you the best possible experience. Learn more