കൊച്ചി: നെടുങ്കണ്ടം കസ്റ്റഡിമരണത്തിലെ ഒന്നാം പ്രതി മുന്‍ എസ്.ഐ കെ. എ സാബുവിനെ അറസ്റ്റുചെയ്തു. ഞായറാഴ്ച രാത്രി കൊച്ചിയില്‍ വെച്ച് സി.ബി.ഐ ആണ് സാബുവിനെ അറസ്റ്റുചെയ്തത്.
സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സി.ബി.ഐ സാബുവിനെ അറസ്റ്റു ചെയ്തത്.
സാബുവിന് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്. മറ്റു ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും.
ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ ഏഴു പ്രതികളും പൊലീസ് ഉദ്യോഗസ്ഥരാണ്. ഈ ഏഴു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
കാലിലും തുടയിലുമായാണ് പുതിയ മുറിവുകള്‍ കണ്ടെത്തിയത്. തുടയില്‍ നാല് സെന്റീമീറ്റര്‍ ആഴത്തില്‍ ചതവും മുതുകില്‍ 20 സെന്റീമീറ്റര്‍ ആഴമുള്ള പരിക്കും കണ്ടെത്തിയിരുന്നു. കാലുകള്‍ വലിച്ചകത്തി തുടയിടുക്കിലെ പേശികളില്‍ രക്തം പൊടിഞ്ഞിട്ടുണ്ട്. വൃക്ക അടക്കമുള്ള ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഇതോടെ ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചതെന്ന ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളിയിരുന്നു.