ഐ.എഫ്.എഫ്.ഐയില്‍ നെടുമുടി വേണുവിനെ ആദരിക്കും
Movie Day
ഐ.എഫ്.എഫ്.ഐയില്‍ നെടുമുടി വേണുവിനെ ആദരിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 20th November 2021, 5:05 pm

പനാജി: ഗോവ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ വര്‍ഷം അന്തരിച്ച മലയാളികളുടെ പ്രിയതാരം നെടുമുടി വേണുവിനെ ആദരിക്കും.

പുനീത് രാജ്കുമാര്‍, ദിലീപ് കുമാര്‍, സുമിത്ര ഭാവെ, സഞ്ചാരി വിജയ്, സുരേഖ സിക്രി തുടങ്ങിയവരെയും വേദിയില്‍ അനുസ്മരിക്കും.

ഇന്ന് വൈകിട്ട് 7 മണിക്കാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

നവംബര്‍ 28 വരെയാണ് ഐ.എഫ്.എഫ്.ഐ നടക്കുന്നത്. 73 രാജ്യങ്ങളില്‍നിന്ന് 148 ചിത്രങ്ങള്‍ അന്താരാഷ്ട്ര വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.

സുവര്‍ണമയൂര പുരസ്‌കാരത്തിനുള്ള മത്സരവിഭാഗത്തില്‍ 15 ചിത്രങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

രഞ്ജിത്ത് ശങ്കറിന്റെ ‘സണ്ണി’, ജയരാജിന്റെ ‘നിറയെ തത്തകളുള്ള മരം’ തുടങ്ങിയവയാണ് ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മലയാള ചിത്രങ്ങള്‍.

ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ ഫെസ്റ്റിവല്‍ കാണാന്‍ ഉതകുന്ന വെര്‍ച്വല്‍ മാതൃകയും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Nedumudi Venu to be honored at Goa International Film Festival