| Monday, 4th February 2019, 11:19 am

പുതിയ നടിമാര്‍ അഭിനയത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സൗന്ദര്യസംരക്ഷണത്തിന്: നെടുമുടി വേണു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: സൗന്ദര്യ സംരക്ഷണത്തിന് മാത്രമാണ് പുതിയ നടിമാരിലധികം പേരും പ്രാധാന്യം നല്‍കുന്നതെന്ന് നടന്‍ നെടുമുടി വേണു പറഞ്ഞു. ബുദ്ധിയും ശ്രദ്ധയും ഉപയോഗിച്ച് അഭിനയശേഷിയെ പുഷ്ടിപ്പെടുത്താന്‍ , കൂടുതല്‍ പഠിക്കാന്‍ അവര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെും നെടുമുടി വേണു പറഞ്ഞു.

മാതൃഭൂമിയുടെ ക അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നെടുമുടി വേണു. കെട്ടിയതിലധികവും പാഴ്‌വേഷമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട്ടിലെ ഓരോ കഥാപാത്രങ്ങളും ഉള്ളിലങ്ങനെയുണ്ട്. ഓരോ അവസരം വരുമ്പോഴും അവര്‍ എന്നെ എടുക്കു എന്ന് പറഞ്ഞ് മുന്നോട്ട് വരും.അതിലൊരാളെ സ്വീകരിക്കും. നമ്മളല്ലാതെ മറ്റൊരാളായി മാറാന്‍ കഴിയുന്നതാണ് അഭിനയത്തിലെ സന്തോഷമെന്നും നെടുമുടി വേണു പറഞ്ഞു.

Also Read:  മമതയ്‌ക്കെതിരായ കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്; ഹരജി നാളെ പരിഗണിക്കും

തിലകന്‍ നാടകത്തിലും സിനിമയിലും ഒരുപോലെ വിജയിച്ചയാളാണ്. ജഗതിയെ പോലെ മറ്റാരുമില്ല. അഭിനയിച്ച 99 ശതമാനവും മോശം സിനിമകളാണെങ്കിലും അതിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാണ് എന്നും നെടുമുടി വേണു പറഞ്ഞു.

ഭരത് ഗോപി മരിച്ചപ്പോള്‍ തന്റെ ഒരു ഭാഗം തളര്‍ന്നുപോയതു പോലെ തോന്നി. ഗോപിയുമായുള്ള കോമ്പിനേഷന്‍ സീനുകളുള്ള സിനിമകള്‍ പല പ്രമുഖ സംവിധായകരുടെയും അണിയറയില്‍ ഒരുങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം. കണ്‍ചലനങ്ങള്‍ കൊണ്ട് പോലും അഭിനയിക്കുന്ന അഭിനയ പ്രതിഭയായിരുന്നു ഗോപിയെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more