തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തയ്യാറെടുത്തിരുന്നു.
ഇരുവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ഇന്നോ നാളെയെ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് സൂചന.
അതേസമയം അറസ്റ്റിലായ എസ്.ഐ സാബുവിന്റേയും സി.പി.ഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷ ഇന്ന് പീരുമേട് കോടതി പരിഗണിക്കും. ഈ സാഹചര്യത്തില്‍ ജാമ്യം കിട്ടാന്‍ ഇടയില്ലെന്നാണ് സൂചന. സാമ്പത്തിക തട്ടിപ്പ് അന്വേഷണവും പുരോഗമിക്കുകയാണ്.
നിക്ഷേപകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘമിപ്പോള്‍. അതേസമയം നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ സ്ഥാനത്ത് നിന്് മാറ്റി നിര്‍ത്തിയുള്ള അന്വേഷണത്തിന് ഇന്ന് ഉത്തരവായേക്കും. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ക്രൈം ബ്രാഞ്ച് ഇന്ന് പീരുമേട് സബ് ജയിലില്‍ തെളിവെടുക്കും.
കോണ്‍ഗ്രസിന്റെ എസ്.പി ഓഫീസ് മാര്‍ച്ചും ഇന്നുണ്ട്. എസ്.പിക്കെതിരെ നടപടിയെടുക്കുന്നത് വരെ പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടുണ്ട്.