കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കൂടുതല്‍ ഉന്നതോദ്യഗസ്ഥര്‍ പ്രതികളാവുമെന്ന് സി.ബി.ഐ. ഒപ്പം ഒന്നാം പ്രതി സാബു അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ അറിയിച്ചു. സാബുവിനെ വീണ്ടും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോള്‍ അറസ്റ്റു ചെയ്ത പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികള്‍ ഉണ്ടാകും. അക്കൂട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകുെമന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലും പിന്നീട് അത് മറയ്ക്കാനുള്ള ഗൂഢാലോചനയിലുമടക്കം കൂടുതല്‍ പൊലീസുദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമായിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒന്നാം പ്രതി സാബു അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തില്‍ സാബുവിനെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്. ആറ് ദിവസത്തെ കസ്റ്റഡിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ചൊവ്വാഴ്ച സി.ബി.ഐ സാബുവിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലടക്കം കൊണ്ടു പോയി തെളിവെടുക്കും.
സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച രാത്രി കൊച്ചിയില്‍ വെച്ച് സി.ബി.ഐ സാബുവിനെ അറസ്റ്റുചെയ്തത്.
സാബുവിന് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്. മറ്റു ആറു പ്രതികളുടെയും ജാമ്യം റദ്ദാക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും.