നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു
Kerala News
നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2018, 2:19 pm

നെടുമ്പാശ്ശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ് നിര്‍ത്തിവെച്ചു. . വെള്ളം കയറാനുള്ള സാന്ധ്യത മുന്നില്‍ കണ്ടാണ് നടപടി. സുരക്ഷാ മുന്‍കരുതല്‍ എന്നോണമാണ് ലാന്‍ഡിങ് നിര്‍ത്തിവെച്ചത്.

രണ്ടരക്ക് വീണ്ടും ജില്ലാ കളക്ടറുടെ അടിയന്തര യോഗം ചേരും. റണ്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കണോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകും.


ഞാന്‍ തോക്ക് ചൂണ്ടിയത് മോഹന്‍ലാലിന് എതിരെയെല്ല; മുഖ്യമന്ത്രിക്കും സമൂഹത്തിനുമെതിരെ:അലന്‍സിയര്‍


ചെറുതോണി ഡാം കൂടി തുറന്നുവിടാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് നെടുമ്പാശേരി വിമാനത്താളത്തിലെ ലാന്‍ഡിങ് നിര്‍ത്തിവെച്ചത്. ആഭ്യന്തര സര്‍വീസ് മാത്രമല്ല രാജ്യാന്തര സര്‍വീസിന്റെ ലാന്‍ഡിങ്ങും നിര്‍ത്തിവെച്ചിട്ടുണ്ട്. നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരുവനന്തപുരം കരിപ്പൂര്‍ മുംബൈ എന്നിവിടങ്ങളില്‍ ഇറക്കും.

രണ്ടരയ്ക്ക് ശേഷം മാത്രമേ ഇവിടെ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. ഇവിടെ നിന്നും തുടങ്ങേണ്ട സര്‍വീസുകളേയും മാറ്റിയിട്ടുണ്ട്.

2013 ല്‍ ഇടമലയാര്‍ ഡാം തുറന്നപ്പോള്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ പിറക് വശത്തെ മതില്‍ തകര്‍ന്നിരുന്നു. അന്ന് റണ്‍വേയിലേക്ക് ശക്തമായി വെള്ളം എത്തുകയും ഇതിന് പിന്നാലെ റണ്‍വേ അടച്ച് വിമാനത്താവളത്തന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.