കൊച്ചി: കനത്തെ മഴ തുടരുന്നതിനിടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനാലാണു വിമാനത്താവളം അടച്ചത്.
ഞായറാഴ്ച വൈകിട്ട് മൂന്നു മണിവരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിവരെ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴ കുറയാത്ത സാഹചര്യത്തിലാണ് ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിച്ചത്. മഴ മാറിയാല്‍ ഞായറാഴ്ച രാത്രി സര്‍വീസ് പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.
മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള തടസ്സങ്ങളാണു പ്രശ്‌നമുണ്ടാക്കുന്നത്.
വ്യാഴാഴ്ച വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കാതെ മൂന്നു വിമാനങ്ങള്‍ തിരിച്ചുവിട്ടിരുന്നു.
വഴി തിരിച്ചുവിട്ട വിമാനങ്ങള്‍
ഇന്‍ഡിഗോ വിമാനം- ബെംഗളൂരു
എയര്‍ ഇന്ത്യ- തിരുവനന്തപുരം
ഗോ എയര്‍- ഹൈദരാബാദ്
സില്‍ക്ക് എയര്‍- കോയമ്പത്തൂര്‍
എയര്‍ ഇന്ത്യ എക്‌സ്പ്രസ്- തിരുവനന്തപുരം
എയര്‍ ഏഷ്യ- ട്രിച്ചി
മാലിന്ദോ- തിരുവനന്തപുരം
മലേഷ്യന്‍- ചെന്നൈ
എമര്‍ജന്‍സി നമ്പര്‍- 0484 3053500