| Monday, 28th December 2020, 7:35 pm

നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം സി.പി.ഐ.എം രാജിവെക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭാ ഉപാധ്യക്ഷ സ്ഥാനം സി.പി.ഐ.എം രാജിവെക്കും. എല്‍.ഡി.എഫ് ധാരണ ലംഘിച്ച് സി.പി.ഐ.എം സി.പി.ഐയ്‌ക്കെതിരെ മത്സരിച്ച് ജയിച്ചിരുന്നു.

സി.പി.ഐ.എമ്മിന്റെ പി.ഹരികേശന്‍ നായരാണ് വിജയിച്ചത്. എന്നാല്‍ മുന്നണി ധാരണ ലംഘിച്ചതിനാല്‍ രാജിവെക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം നല്‍കി.

നേരത്തെ നഗരസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം സി.പി.ഐക്കാണ് നല്‍കിയിരുന്നത്. തുടര്‍ന്ന് സി.പി.ഐ സി.രവീന്ദ്രനെ വൈസ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കി.

എന്നാല്‍ ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് സി.പി.ഐ.എം പി ഹരികേശന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കി.

വോട്ടെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് 24 വോട്ടു ലഭിച്ചു. സി.പി.ഐയിലെ സി. രവീന്ദ്രന് മൂന്നു വോട്ടുകളാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nedumangad Muncipality Vice Chairman CPIM Resign

We use cookies to give you the best possible experience. Learn more