അര്‍ദ്ധസൈനിക വിഭാഗത്തിലെ 488 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചവരില്‍ 82 ശതമാനവും ദല്‍ഹിയില്‍
national news
അര്‍ദ്ധസൈനിക വിഭാഗത്തിലെ 488 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; സ്ഥിരീകരിച്ചവരില്‍ 82 ശതമാനവും ദല്‍ഹിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2020, 1:46 pm

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നയോഗിച്ച സുരക്ഷാ സേനയിലെ 488 ജവാന്മാര്‍ക്ക് കൊവിഡ്. അര്‍ദ്ധ സൈനിക വിഭാഗത്തിലെ വിവിധ യൂണറ്റുകളില്‍പ്പെട്ടവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതില്‍ 82 ശതമാനം കൊവിഡ് കേസുകളും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് ദല്‍ഹിയിലാണ്. 401 പേര്‍ക്കാണ് ദല്‍ഹിയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച മാത്രം 80 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

നിലവിലുള്ള കണക്കു പ്രകാരം 195 ബി.എസ്.എഫ് ജവാന്മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സി.ആര്‍.പി.എഫിലെ 162 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സില്‍ 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 17 സശസ്ത്ര സീമ ബാല്‍ ഉദ്യോഗസ്ഥര്‍ക്കും 32ഓളം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബി.എസ.്എഫ് ജവാന്മാരില്‍ രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും 41 ബി.എസ്.എഫ് ജവാന്മാര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം ത്രിപുരയില്‍ 24 ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞിരുന്നു.

ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 88 ആയി. ദലായി ജില്ലയിലെ അംബാസയിലെ ബി.എസ്.എഫ് ആസ്ഥാനത്തെ 86 ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബിപ്ലബ് ദേബ് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.