ബെംഗളൂരു: കൊവിഡ് ബാധിതരായ 3000 പേരെ ബെംഗളൂരുവില്‍ നിന്ന് കാണാതായതായി കര്‍ണാടക റവന്യൂ മന്ത്രി. കാണാതായവരെ ഉടനെ കണ്ടുപിടിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കാണാതായവരില്‍ പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” കൊവിഡ് ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി മരുന്ന് നല്‍കുന്നുണ്ട്, 90 ശതമാനം കേസുകളും ഇതിലൂടെ നിയന്ത്രിക്കാം. പക്ഷേ അവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അവസ്ഥ വളരെ ഗുരുതരമാകുമ്പോള്‍ മാത്രമാണ് കിടക്കകള്‍ അന്വേഷിച്ച് പരവശരായി അവര്‍ ആശുപത്രികളില്‍ എത്തുന്നത്, അവസാന നിമിഷത്തില്‍ ഐ.സി.യു ബെഡുകള്‍ തേടുന്നത് ശരിയായ കാര്യമല്ല,” അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലാണ്.
ഏപ്രില്‍ 27 മുതല്‍ രണ്ടാഴ്ചത്തേക്കാണ് ലോക്ഡൗണ്‍. മന്ത്രിസഭ യോഗത്തിന് പിന്നാലെയാണ് തീരുമാനം. കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക