നാഗ്പൂര്‍: കുടുംബത്തെ മാന്യമായി നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനാകില്ലെന്ന് ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരി. ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു പ്രസ്താവന. ആദ്യം കുടുംബത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റണം. അതിന് കഴിയാത്തവര്‍ക്ക് രാജ്യം നോക്കാനാകില്ലെന്ന് നിതിന്‍ ഗഡ്കരി വിശദീകരിച്ചു.
നാഗ്പൂരില്‍ എ.ബി.വി.പിയുടെ മുന്‍ പ്രവര്‍ത്തകരുമായി നടന്ന യോഗത്തിനിടയിലായിരുന്നു നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശമെന്ന് പി.ടി.ഐ.റിപ്പോര്‍ട്ട് ചെയ്യുന്നു.
ALSO READ: കൊല്‍ക്കത്തയില്‍ പൊലീസ്-സി.ബി.ഐ സംഘര്‍ഷം; സി.ബി.ഐ സംഘത്തെ പിടിച്ചുകൊണ്ടു പോയി
“”ഞാന്‍ ബി.ജെ.പിക്ക് വേണ്ടിയും രാജ്യത്തിനായും ജീവിതം മാറ്റിവെച്ച ഒരുപാട് പേരെ കണ്ടിട്ടുണ്ട്. ഞാനൊരിക്കല്‍ ഒരു പ്രവര്‍ത്തകനോട് എന്ത് ചെയ്യുന്നുവെന്നും വീട്ടില്‍ ആരൊക്കെയുണ്ടെന്നും ചോദിച്ചു. അദ്ദേഹം മറുപടി തന്നത് ലാഭമില്ലാത്തതിനാല്‍ കട അടച്ചു വീട്ടില്‍ ഭാര്യയും മകനുമുണ്ട് എന്നാണ്””.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് നിങ്ങള്‍ കുടുംബത്തെ മാന്യമായി നോക്കാനാണ്. അങ്ങനെ ഒരാള്‍ക്കെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാകുകയുള്ളുവെന്നും ഞാന്‍ അയാളെ ഓര്‍മപ്പെടുത്തി. “”ആദ്യം കുടുംബത്തേയും മക്കളേയും നോക്കിയതിന് ശേഷം രാജ്യം നോക്കുക””- ഗഡ്കരി പറഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് അത് നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതിന് പിന്നാലെയാണ് പുതിയ പരാമര്‍ശം.