| Friday, 2nd June 2017, 7:35 pm

'അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കുക, അല്ലെങ്കില്‍ ഇറങ്ങിപ്പോകുക'; ബി.ജെ.പി ദേശീയ വക്താവിനെ എന്‍.ഡി.ടി.വിയുടെ ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു; മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിനന്ദന പ്രവാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയുടെ വക്താവിനെ എന്‍.ഡി.ടി.വിയുടെ ചര്‍ച്ചയില്‍ നിന്ന് അവതാരക ഇറക്കി വിട്ടു. ബി.ജെ.പിയുടെ ദേശീയ വക്താവായ സമ്പിത് പാത്രയെയാണ് ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായ നിധി റസ്ദാന്‍ തത്സമയ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കിയത്. കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവം.

കന്നുകാലി കശാപ്പ് വിഷയത്തില്‍ എന്‍.ഡി.ടി.വിയ്ക്ക് പ്രത്യേക അജഡണ്ടയുണ്ടെന്നാണ് ബി.ജെ.പി വക്താവ് പറഞ്ഞത്. തുടര്‍ന്ന് ആരോപണം പിന്‍വലിക്കുകയോ ചര്‍ച്ചയില്‍ നിന്ന് പുറത്ത് പോകുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് നിധി റസ്ദാന്‍ പറഞ്ഞു.


Also Read: ‘ഇതൊന്നും സാധാരണ ശാസ്ത്ര ടെക്സ്റ്റ് ബുക്കിലൊന്നും കാണില്ല മക്കളേ’ ഗോവധ നിരോധനത്തിന്റെ അഞ്ച് ശാസ്ത്രീയ കാരണങ്ങളിതാ


എന്നാല്‍ തനിക്ക് പറയാനുള്ളത് പറയാന്‍ അവസരം തരികയാണ് വേണ്ടതെന്നും ചര്‍ച്ചയില്‍ നിന്ന് പിന്മാറില്ലെന്നും സമ്പിത് പാത്ര പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ ചാനലിനെ കുറിച്ച് പറഞ്ഞത് പിന്‍വലിക്കാതെ ചര്‍ച്ചയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് നിധി സ്വീകരിച്ചത്.

ചര്‍ച്ചയിലുടനീളം എന്‍.ഡി.ടി.വിയുടെ കാപട്യങ്ങള്‍ തുറന്നു കാണിക്കാന്‍ ശ്രമിക്കുമെന്ന് സമ്പിത് ഭീഷണി മുഴക്കിയപ്പോള്‍ താങ്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞു കൊണ്ട് ക്യാമറാ ഫീഡ് കട്ട് ചെയ്യുകയാണ് ചെയ്തത്. ഇതിനെതിരെ സമ്പീത് പാത്ര ട്വിറ്ററില്‍ പ്രതിഷേധം അറിയിച്ചെങ്കിലും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേര്‍ നിധിയുടെ നിലപാടിനെ പ്രശംസിക്കുകയാണ് ചെയ്തത്.

വീഡിയോ കാണാം:

ട്വീറ്റുകള്‍:

We use cookies to give you the best possible experience. Learn more