ന്യൂദല്‍ഹി: അദാനി ഗ്രൂപ്പ് ചാനല്‍ ഏറ്റെടുത്തതിന് പിന്നലെ എന്‍.ഡി.ടി.വിയില്‍ രാജി പരമ്പര തുടരുന്നു. ചാനലിലെ പ്രമുഖ അവതാരകയും സീനിയര്‍ ന്യൂസ് എഡിറ്ററുമായ സാറ ജേക്കബ് രാജിവച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു. 20 വര്‍ഷത്തിലേറെയായി എന്‍.ഡി.ടി.വിയില്‍ ജോലി ചെയ്യുന്ന സാറ ജേക്കബ് വീ ദ പീപ്പിള്‍ എന്ന പരിപാടിയുടെ അവതാരക കൂടിയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിള്‍ വൈറലായ വാര്‍ത്ത വായനക്ക് പിന്നാലെയാണ് സാറാ ജേക്കബിന്റെ രാജി.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെയാണ് സ്ത്രീകളോട് ബഹുമാനം കാണിക്കുന്നത്’ എന്ന തലക്കെട്ടിലുള്ള വാര്‍ത്ത വായിച്ചത് സാറാ ജേക്കബായിരുന്നു. ഈ വാര്‍ത്ത വായിച്ചപ്പോഴുള്ള സാറയുടെ മുഖഭാവമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നത്. എന്നാല്‍ രാജിയും ഇതും തമ്മിലുള്ള ബന്ധം സാറ ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തില്‍ പറയുന്നില്ല.
After reading this on Modi for the Adani-owned TV, anchor resigned from her job! pic.twitter.com/TcmMHzUjJg
— Ashok Swain (@ashoswai) May 23, 2023
മുന്‍ ഉടമസ്ഥരായ ഡോ. പ്രണോയ് റോയിക്കും രാധികാ റോയിക്കും നന്ദി പറഞ്ഞാണ് സാറയുടെ കുറിപ്പ്. പ്രണോയ് റോയും രാധിക റോയിയില്‍ നിന്നും കഴിഞ്ഞ നവംബറിറിലാണ് അദാനി ഗ്രൂപ്പ് എന്‍.ഡി.ടി.വി ഏറ്റെടുക്കുന്നത്. ഇതിന് പിന്നാലെ രാവിഷ് കുമാര്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തര്‍ ചാനലില്‍ നിന്ന് രാജിവെച്ചിരുന്നു.