ന്യൂദല്‍ഹി: രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളായ രവീഷ് കുമാറിന് 2019ലെ മാഗ്‌സസെ പുരസ്‌കാരം. സാമൂഹ്യ, പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഏഷ്യയുടെ നൊബേല്‍ എന്നറിയപ്പെടുന്ന മാഗ്സസെ പുരസ്‌കാരം
മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രവീഷിന് സാധിച്ചെന്ന് പുരസ്‌കാര നിര്‍ണയസമിതി പറഞ്ഞു. 1996 മുതല്‍ എന്‍.ഡി.ടി.വിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ്.
മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍.
ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്ന റമണ്‍ മാഗ്സസെയുടെ പേരില്‍ 1957ല്‍ റോക്ക് ഫെല്ലര്‍ ബ്രദേഴ്സ് ഫണ്ട് ഗ്രാന്റാണ് ഏഷ്യയിലെ നൊബേല്‍ പ്രൈസ് എന്നറിയപ്പെടുന്ന ഈ പുരസ്‌കാരം സ്ഥാപിച്ചത്.