| Saturday, 10th June 2017, 7:38 am

'കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍'; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയിയുടെയും രാധികാ റോയിയുടെയും വീടുകളിലും ഓഫീസുകളിലും സി.ബി.ഐ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മീറ്റില്‍ യോഗം ചേര്‍ന്നു. എന്‍.ഡി.ടി.വിയ്ക്ക നേരെയുണ്ടായ റെയ്ഡ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു നേരെയുണ്ടായ ആക്രമണമെന്ന അഭിപ്രായമാണ് രാജ്യത്ത റെയ്ഡ് നടന്നത് മുതല്‍ ഉയര്‍ന്നു വന്നിരുന്നത്.


Also read ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസിന്റെ ക്രൂരത; സിവില്‍ ഡ്രസ്സിലെത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്ത് വീഡിയോ ഫേസ്ബുക്കിലിട്ടു


സ്ഥാപനത്തിനു നേരെയുണ്ടായത് എന്‍.ഡി.ടി.വി മാത്രം നേരിട്ട ആക്രമണമല്ല. ഇത് നമ്മള്‍ ഓരോരുത്തര്‍ക്കുമുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. “തെറ്റൊന്നും ചെയ്തില്ലെങ്കിലും നിങ്ങളെ അടിച്ചമര്‍ത്താന്‍ പോകുകയാണ് ഞങ്ങള്‍ എന്നാണ് അവര്‍ പറയുന്നത്. മുട്ടിലിഴയുക, ഇല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ തേടി വരും. ഇതാണ് അവര്‍ നല്‍കുന്ന സന്ദേശം. എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല. എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ.” അദ്ദേഹം പറഞ്ഞു.

പ്രണോയി റോയിയുടെ പ്രസംഗം

“”ചൈനയിലെ മാനം മുട്ടുന്ന കെട്ടിടങ്ങള്‍ കണ്ട് താങ്കള്‍ക്ക് അസൂയ തോന്നുന്നില്ലേ എന്ന് ഒരു ചൈനക്കാരന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഇല്ലെന്നു പറഞ്ഞു, ഇതിനേക്കാള്‍ മാനം മുട്ടിനില്‍ക്കുന്ന മറ്റൊരു കെട്ടിടം ഇന്ത്യയിലുണ്ട്, ആവിഷ്‌കാര സ്വാതന്ത്ര്യം, അത് നിങ്ങള്‍ക്കില്ലല്ലോ എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.


Dont miss മുണ്ടുടുത്ത് കേരള സഖാവായി ബ്രിട്ടനിലെ വി.എസ്; ജെറമി കോര്‍ബിന്റെ വിജയം ആഘോഷിച്ച് മലയാളികളും


നമ്മള്‍ വിമര്‍ശിക്കുന്നത് സി.ബി.ഐയെയോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയോ ഇന്‍കം ടാക്സിനെയോ അല്ല. നമ്മുടെ പ്രതിഷേധം ഇവിടുത്തെ രാഷ്ട്രീയക്കാരോടാണ്. രാജ്യത്തെ കളങ്കപ്പെടുത്താന്‍ നോക്കുന്ന അവരുടെ നടപടികളോടാണ്. ഉദ്യോഗസ്ഥര്‍ നമ്മളോട് പറയാറുണ്ട്, അവര്‍ക്കിങ്ങനെ ചെയ്യേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന്.

ഈ സ്ഥാപനങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍ രാജ്യത്തെ ഇല്ലാതാക്കാന്‍ നോക്കുകയാണ്. തീ ഇല്ലാതെ പുകയുണ്ടാകുകയില്ല. എന്നാല്‍ തീയില്ലാതെ പുകയുണ്ടാക്കാന്‍ അറിയുന്നവരാണ് ഈ രാഷ്ട്രീയക്കാര്‍. അവര്‍ക്കത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും.


You must read this മയക്കു മരുന്ന് വില്‍ക്കുന്നുവെന്ന് ആരോപിച്ച് യുവാവിനെ കയ്യും കാലും വെട്ടി മാറ്റി കൊലപ്പെടുത്തി


21 തവണ ഞങ്ങളുടെ കേസ് മാറ്റിവെച്ചു. രാധികയോ ഞാനോ, എന്‍.ഡി.ടി.വിയോ കള്ളപ്പണം തൊട്ടിട്ടുപോലുമില്ല. ഒരാളോട് പോലും കൈക്കൂലി വാങ്ങിയിട്ടില്ല. ഞങ്ങള്‍ ആരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാകും ഞങ്ങള്‍ മരിക്കുക. ഞങ്ങള്‍ ഒരിക്കല്‍ പോലും കള്ളപ്പണം തൊട്ടിട്ടില്ല. ഞങ്ങള്‍ തുടര്‍ന്നും സന്തോഷത്തോടെ ജീവിക്കും.”

We use cookies to give you the best possible experience. Learn more