| Wednesday, 27th November 2019, 3:11 pm

കത്‌വ വിഷയം റിപ്പോര്‍ട്ട് ചെയ്ത എന്‍.ഡി ടി.വിയുടെ നിധി റസ്ദാന് അന്താരാഷ്ട്ര പുരസ്‌കാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയതിന് എന്‍.ഡി ടി.വി റിപ്പോര്‍ട്ടര്‍ക്ക് ഇന്റര്‍നാഷണല്‍ പുരസ്‌കാരം. എന്‍.ഡി ടി.വി എഡിറ്റര്‍ നിധി റസ്ദാനും നസിര്‍ മസൂദിയുമാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റേതാണ് പുരസ്‌കാരം.

വിഷയത്തില്‍ മികച്ച റിപ്പോര്‍ട്ടിങ് ചെയ്തതിന് ജ്യൂറി നിധിയെ ഐകകണ്‌ഠേന തെരഞ്ഞെടുക്കുകയായിരുന്നു.

2018 ജനുവരി 17നാണ് ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കേസില്‍ അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍വെച്ച് ലൈംഗികമായി ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയുമായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവം നിധി റസ്ദാന്‍ തന്റെ റിപ്പോര്‍ട്ടിലൂടടെ പുറത്തെത്തിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് താമസിക്കാനെത്തിയ മുസ്ലിം കുടുംബങ്ങളെ ഭയപ്പെടുത്തി ഓടിക്കാനാണ് എട്ടുവയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. സമീപത്തെ ക്ഷേത്രത്തിലെ മേല്‍നോട്ടക്കാരനാണ് സംഭവത്തിന്റെ സൂത്രധാരനെന്നും കുറ്റപത്രത്തിലുണ്ട്.

ജനുവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more