|

എന്റെ ഇക്ക ഇതില്‍പെട്ടതില്‍ വളരെ സങ്കടമുണ്ട്; പിന്നില്‍ കളിക്കുന്നത് ശക്തരായ ആളുകള്‍: നാദിര്‍ഷയുടെ സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നാദിര്‍ഷയ്ക്കും ദിലീപിനും പങ്കില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അസത്യങ്ങളാണെന്നും നാദിര്‍ഷയുടെ സഹോദരന്‍ സമദ് സുലൈമാന്‍.


dONT mISS ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല; നടക്കുന്ന ബി. സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട്: ആരോപണവുമായി സെന്‍കുമാര്‍


ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചുവെന്നത് തെറ്റായ വാര്‍ത്തകളാണെന്നും സമദ് പ്രതികരിച്ചു. അങ്ങനെയൊരു സംഭവം ആരും അറിഞ്ഞിട്ടില്ല.

അറിഞ്ഞിട്ടും കേട്ടിട്ടുമില്ലാത്ത കാര്യമാണ് എല്ലാവരും എഴുതിക്കൂട്ടുന്നത്. കൊച്ചിയില്‍ നിന്ന് പുറത്തുപോകരുത് എന്നൊന്നും അവരോട് ആരും പറഞ്ഞിട്ടില്ല. നേരത്തെ എങ്ങനെയാണോ പോയത് അതുപോലെ തന്നെയാണ് ഇപ്പോഴും.

ഇവര്‍ക്കെതിരായി ഇപ്പോള്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ശക്തരായ ആളുകളുണ്ട്. അവരെ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എന്റെ ഇക്ക ഇതില്‍പെട്ടതില്‍ വളരെ സങ്കടത്തിലാണ് എല്ലാവരും. ഒന്നും ചെയ്യാത്ത നമ്മളെ ഈ അവസ്ഥയിലാക്കുന്നത് വളരെ മോശമാണെന്നും സമദ് പറഞ്ഞു.