20 വര്‍ഷങ്ങള്‍ നാട്ടിലേക്കു വരാനാകെ യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസി നിന്നും ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. തനവേല്‍ മതിയഴഗന്‍ എന്ന 56 കാരനാണ് രണ്ടു പതിറ്റാണ്ടിനു ശേഷം നാട്ടിലേക്കു മടങ്ങുന്നത്. 2000 ത്തിലാണ് തമിഴ്‌നാട്ടുകാരനായ ഇദ്ദേഹം യു.എ.ഇയിലെത്തുന്നത്.
ഇദ്ദേഹത്തെ യു.എ.ഇയിലെത്തിച്ച ഏജന്റിനെ പിന്നീട് കാണാതാവുകയായിരുന്നു. ഈ ഏജന്റിന്റെ കൈയ്യിലായിരുന്നു തനവെല്‍ മതിയഴഗന്റെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് അധികൃതരുടെ കണ്ണില്‍ പെടാതെ യു.എ.ഇയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. പിന്നീട് ഐഡറ്റിറ്റി വെരിഫിക്കേഷനില്‍ വന്ന അക്ഷരപ്പിശകു മൂലം നട്ടിലേക്ക് മടങ്ങാനാവാതാകുകയായിരുന്നു.
എ.കെ മഹാദേവന്‍, ചന്ദ്ര പ്രകാശ് എന്നീ യു.എ.ഇയിലെ രണ്ടു സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായം മൂലമാണ് വര്‍ഷങ്ങള്‍ക്കൊടുവില്‍ ഇദ്ദേഹത്തിന് നാട്ടിലെത്താനാവുന്നത്. കൊവിഡ് പ്രതിസന്ധിക്ക് നാട്ടിലേക്ക് പ്രവാസികള്‍ മടങ്ങുന്നതിന്റെ കൂടെയാണ് ഇദ്ദേഹവും നാട്ടിലെത്തുന്നത്.
മെഡിക്കല്‍ ഫിറ്റ്‌നസ് ലഭിച്ചാല്‍ താമസ വിസ പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പു ചെയ്യുമെന്ന് പറഞ്ഞാണ് ഏജന്റ് ഒറിജിനല്‍ വിസ വാങ്ങിയത്.
‘ ഞാന്‍ മെഡിക്കല്‍ ഫിറ്റ്‌നസ് നടത്തി എന്റെ തൊഴില്‍ വിസയ്ക്കായി കാത്തിരുന്നു. പക്ഷെ, ഏജന്റ് അത് വൈകിപ്പിച്ചു കൊണ്ടിരുന്നു. പിന്നീട് എന്നെ ജോലിക്കെടുക്കേണ്ട കമ്പനി അടച്ചു പൂട്ടിയതായി ഞാന്‍ മനസ്സിലാക്കി. ക്രമേണ ഏജന്റ് തന്റെ കോളുകള്‍ക്ക് മറുപടി നല്‍കാതായി,’
തുടര്‍ന്ന് നാട്ടില്‍ നിന്നുള്ള ചിലരുടെ കൂടെ ഒരു മുറിയില്‍ എട്ട് മാസം ജോലിയില്ലാതെ ഇദ്ദേഹം താമസിച്ചു. പിന്നീട് അബുദാബിയില്‍ നിന്നും ഷാര്‍ജയിലേക്ക് വന്ന് പലതരം ജോലികള്‍ ചെയ്യുകയായിരുന്നു.
മതിയഴഗന്റെ കൈയ്യില് ആകെ ഉണ്ടായിരുന്ന രേഖ വിസ എന്‍ട്രി പെര്‍മിറ്റിന്റെ ഒരു കോപ്പിയും പാസ്‌പോര്‍ട്ടിന്റെ അവസാന പേജുമാണ്. അബുദാബിയിലെ ഇന്ത്യന്‍ എംബസി മുഖേന അടിയന്തര സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയതാണ് ഈ പ്രവാസിക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുക്കിയത്.
ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും യു.എ.ഇ പൊതുമാപ്പ് നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. പാസ്‌പോര്‍ട്ടിലും ഇന്ത്യയില്‍ നിന്നുള്ള രേഖകളിലും അഛന്റെ പേരില്‍ വന്ന അക്ഷരപ്പിശക് മൂലം ഇന്ത്യയില്‍ നിന്ന് ഐഡന്റിറ്റി വെരിഫിക്കേഷന്‍ നേടാനാവാതെ പോയതാണ് ഇതിനു കാരണമായത്.
ട്രിച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് സെന്തുറായ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ച രേഖകളില്‍ ഇദ്ദേഹത്തിന്റെ പിതാവിന്റെ പേര് തങ്കവേല്‍ എന്നാണ് എഴുതിയത്. യഥാര്‍ത്ഥത്തില്‍ പിതാവിന്റെ പേര് തനവേല്‍ എന്നുമായിരുന്നു. പാസ്‌പോര്‍ട്ട് രേഖകളിലും തനവേല്‍ എന്നായതിനാല്‍ ഐഡന്റിറ്റി വെരിഫിക്കേഷന്‍ നടന്നില്ല.
pic credit: gulf news
20 വര്‍ഷം മുമ്പ് ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇദ്ദേഹത്തിന്റെ ഇളയ മകള്‍ ജനിച്ചിരുന്നില്ല. ആദ്യമായി തന്റെ മകളെ കാണാനൊരുങ്ങുകയാണ് മതിയഴഗന്‍. ഓവര്‍സ്‌റ്റേ പിഴയായ 75000 ദിര്‍ഹം എഴുതിതള്ളിയിട്ടുണ്ട്.
ഇതുവരെ ഒരു വീഡിയോ കോള്‍ പോലും ചെയ്യാന്‍ പറ്റാതിരുന്നതിനാല്‍ സഹായത്തിനെത്തിയ സാമബ്യ പ്രവര്‍ത്തകന്‍ മഹാദേവന്റെ ഫോണില്‍കൂടി വീഡിയോ കോള്‍ ചെയ്താണ് ഇദ്ദേഹം മകളെ കണ്ടത്. കണ്ട മാത്രയില്‍ ഇരുവരും കണ്ണീരണിഞ്ഞെന്ന് മഹാദേവന്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ