ക്രൂരമായ അവഗണനകള്‍ക്ക് ശേഷം അര്‍ഹിച്ച സ്ഥാനം; ഡെഡ് റബ്ബറില്‍ വൈറ്റ് വാഷിനൊരുങ്ങി ഇന്ത്യ
Sports News
ക്രൂരമായ അവഗണനകള്‍ക്ക് ശേഷം അര്‍ഹിച്ച സ്ഥാനം; ഡെഡ് റബ്ബറില്‍ വൈറ്റ് വാഷിനൊരുങ്ങി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 6:54 pm

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20യില്‍ ഇടം നേടി സഞ്ജു സാംസണ്‍. ആദ്യ രണ്ട് മത്സരത്തിലും ബെഞ്ചിലിരിക്കേണ്ടി വന്നെങ്കിലും ഡെഡ് റബ്ബര്‍ മാച്ചില്‍ ഇന്ത്യ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

രണ്ടാം മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ രണ്ടാം മത്സരത്തില്‍ സില്‍വര്‍ ഡക്കായതിന് പിന്നാലെയാണ് ബെംഗളൂരുവില്‍ സഞ്ജുവിന് അവസരം ലഭിക്കുന്നത്.

ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ടീം നിലനിര്‍ത്തിയിട്ടുണ്ട്. ജെയ്‌സ്വാളാണ് രോഹിത്തിന്റെ ഓപ്പണിങ് പങ്കാളി.

അതേസമയം, മൂന്നാം മത്സരത്തിലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചിരിക്കുകയാണ്. മൊഹാലിയില്‍ നിന്നും ഇന്‍ഡോറില്‍ നിന്നും വിപരീതമായി ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ചിന്നസ്വാമിയിലും വിജയമാവര്‍ത്തിച്ച് പരമ്പര വൈറ്റ് വാഷ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

 

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുലാബ്ദീന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജന്നത്, ഷറഫുദ്ദീന്‍ അഷ്‌റഫ്, ഖായിസ് അഹമ്മദ്, ഫരീദ് അഹമ്മദ്, മുഹമ്മദ് സലീം.

 

Content Highlight: India vs Afghanistan, Sanju Samson included in 3rd T20