ഡാന്‍സറിയില്ലെന്ന് പറഞ്ഞവര്‍ കണ്ണ് തുറന്ന് കണ്ടോ, ടൊവിനോയുടെയും ഷൈന്‍ ടോമിന്റെയും കിടിലന്‍ ഡാന്‍സ്; 'ണ്ടാക്കിപാട്ട്' വീഡിയോ
Film News
ഡാന്‍സറിയില്ലെന്ന് പറഞ്ഞവര്‍ കണ്ണ് തുറന്ന് കണ്ടോ, ടൊവിനോയുടെയും ഷൈന്‍ ടോമിന്റെയും കിടിലന്‍ ഡാന്‍സ്; 'ണ്ടാക്കിപാട്ട്' വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th July 2022, 7:05 pm

പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തല്ലുമാല. ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ട്രെയ്‌ലറുമെല്ലാം വലിയ ഹൈപ്പാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ തല്ലുമാലയിലെ പുറത്ത് വന്ന പാട്ടുകളെല്ലാം തരംഗമാണ്. ചിത്രത്തിലെ ഒരു ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ണ്ടാക്കിപാട്ടിന്റെ വീഡിയേ മ്യൂസിക്247 ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ടൊവിനോടുടെയും ഷൈന്‍ ടോം ചാക്കോയുടെയും കിടിലന്‍ ഡാന്‍സുകളാണ് പാട്ടിന്റെ ഹൈലൈറ്റ്. ആഗസ്റ്റ് 12നാണ് ചിത്രത്തിന്റെ റിലീസ്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്.

മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെന്‍ട്രല്‍ പിക്‌ചേര്‍സ്. ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. ഷോബി പോള്‍രാജ് കൊറിയോഫിയും സുപ്രിം സുന്ദര്‍ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു.

കലാ സംവിധാനം – ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് – റഫീക്ക് ഇബ്രാഹിം, ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ് – ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം – എ.എസ്. ദിനേശ്, പോസ്റ്റര്‍ – ഓള്‍ഡ്‌മോങ്ക്സ്, മാര്‍ക്കറ്റിങ് – ഒബ്‌സ്‌ക്യൂറ, ഡിസൈനിംഗ്- പപ്പെറ്റ് മീഡിയ

Content Highlight: ndakkippattu video from thallumala movie