തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒന്നെങ്കില്‍ ബി.ജെ.പി കേരളം ഭരിക്കുമെന്നും അല്ലെങ്കില്‍ ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
എന്‍.ഡി.എ ഇല്ലാതെ ആര്‍ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രസ്താവന. കേരളത്തില്‍ ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
നിര്‍ണായകമായ സാന്നിധ്യമായി കേരള നിയമസഭയില്‍ എന്‍.ഡി.എ ഉണ്ടാകുമെന്നും പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാല്‍ ഞങ്ങള്‍ ഭരണത്തിലെത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
യു.ഡി.എഫിനകത്തും എല്‍.ഡി.എഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.
വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേര്‍ കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലുമിരിക്കുന്നെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക