കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖര്‍ 2016 മുതല്‍ കേരളത്തിലെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാനാണ്. എഷ്യാനെറ്റ് കൂടാതെ സുവര്‍ണന്യൂസ്, കന്നടപ്രഭ എന്നീ ചാനലുകളിലും രാജീവ് ചന്ദ്രശേഖറിന് നിക്ഷേപമുണ്ട്.
ന്യൂദല്‍ഹി: അര്‍ണബ് ഗോസ്വാമി പുതുതായി തുടങ്ങാന്‍ പോകുന്ന “റിപ്പബ്ലിക്ക്” ചാനലില്‍ എഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും ബി.ജെ.പി രാജ്യസഭാ എം.പിയുമായ രാജീവ് ചന്ദ്രശേഖറിന് 30 കോടിരൂപയുടെ നിക്ഷേപം. ചാനലിന്റെ ഉടമകളായ
എ.ആര്‍.ജി ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ ചന്ദ്രശേഖര്‍ 30 കോടിനിക്ഷേപമിറക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എം.പിയായ രാജീവ് ചന്ദ്രശേഖര്‍ 2016 മുതല്‍ കേരളത്തിലെ എന്‍.ഡി.എയുടെ വൈസ് ചെയര്‍മാനാണ്. എഷ്യാനെറ്റ് കൂടാതെ സുവര്‍ണന്യൂസ്, കന്നടപ്രഭ എന്നീ ചാനലുകളിലും രാജീവ് ചന്ദ്രശേഖറിന് നിക്ഷേപമുണ്ട്.
ചന്ദ്രശേഖറിന് പുറമെ അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള സാര്‍ഗ് മീഡിയ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് എ.ആര്‍.ജി ഔട്ട്‌ലിയറിലെ പ്രധാന നിക്ഷേപകര്‍. ഗോസ്വാമിയ്ക്കും ഭാര്യ സമയബ്രതറായ് ഗോസ്വാമിയ്ക്കുമാണ് സാര്‍ഗില്‍ കൂടുതല്‍ നിക്ഷേപമുള്ളത്.
നവംബര്‍ 19ന് ടൈംസ് നൗവില്‍ നിന്നും രാജിവെച്ചിറങ്ങിയതിന് പിന്നാലെയാണ് അര്‍ണബിനെ എ.ആര്‍.ജി ഔട്ട്‌ലിയര്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്.
മാധ്യമമേഖലയ്ക്ക് പുറമെ പ്രതിരോധമമേഖലയിലും ചന്ദ്രശേഖറിന് നിക്ഷേമുണ്ട്. നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകളിലേക്ക് സംഘപരിവാര്‍ അനുകൂലികളെ ജോലിക്കെടുത്താല്‍ മതിയെന്ന ചന്ദ്രശേഖറിന്റെ നിര്‍ദേശം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
രാജ്യത്തെയും സൈന്യത്തെയും അനുകൂലിക്കുന്നവരായിരിക്കണം, ചെയര്‍മാന്റെ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നവരായിരിക്കണം, ദേശീയതയിലും ഭരണത്തിലും അവഗാഹമുള്ളവരായിരിക്കണം എന്നിങ്ങനെയായിരുന്നു മാനദണ്ഡങ്ങള്‍.
Also read: മഫ്ത ധരിച്ച ഫോട്ടോയുടെ പേരില്‍ കൊണ്ടോട്ടി സ്വദേശിയുടെ ലൈസന്‍സ് അപേക്ഷ തള്ളിയതായി പരാതി