| Friday, 19th March 2021, 5:45 pm

പൂഞ്ഞാറിലും ഏറ്റുമാനൂരിലും എന്‍.ഡി.എയ്ക്ക് രണ്ട് സ്ഥാനാര്‍ത്ഥി; പ്രതിസന്ധിയിലായി നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ എന്‍.ഡി.എയില്‍ പ്രതിസന്ധി രൂക്ഷം. സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പിയും ബി.ഡി.ജെഎസും രംഗത്തെത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ബി.ജെ.പിക്കായി എന്‍ ഹരികുമാറും ബി.ഡി.ജെ.എസിനായി ടി.എന്‍ ശ്രീനിവാസനുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കമാണ് രണ്ടു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന സ്ഥിതിയിലെത്തിച്ചത്.

പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്ന നിര്‍ദ്ദേശം ബി.ജെ.പി നേരത്തെ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ തയ്യാറല്ലെന്ന നിലപാടായിരുന്നു ബിഡിജെഎസിന്റേത്.

പൂഞ്ഞാറില്‍ ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി എം.പി സെന്നും പത്രിക നല്‍കിയിട്ടുണ്ട്.

അതേസമയം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു പൂഞ്ഞാറില്‍ പത്രിക നല്‍കാന്‍ രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിസന്ധി രൂപപ്പെട്ടത്.

തുടര്‍ന്ന് നാമനിര്‍ദ്ദശ പത്രിക പിന്‍വലിക്കാനുള്ള സമയത്തിന് മുമ്പ് ഒരു പരിഹാരത്തിലെത്താന്‍ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: NDA Has Two Candidates In Poonjar Ettumanoor

We use cookies to give you the best possible experience. Learn more