Kerala News
കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കണ്ണിന് പരിക്കേറ്റ സംഭവം; ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 22, 04:46 pm
Monday, 22nd April 2024, 10:16 pm

കൊല്ലം: കൊല്ലം എൻ.ഡി.എ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്കേറ്റ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ. മുളവന സ്വദേശി സനൽ ആണ് അറസ്റ്റിലായത്. സി.പി.ഐ.എമ്മിനെതിരെ പ്രസംഗിച്ചതിനാലാണ് തന്നെ ആക്രമിച്ചതെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.

കൃഷ്ണകുമാറിനെ സ്വീകരിക്കാനെത്തിയപ്പോൾ അബദ്ധത്തിൽ കണ്ണിൽ താക്കോൽ കൊണ്ടതാണെന്നാണ് സനൽ പൊലീസിന് മൊഴി നൽകിയത്. ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

മുളവന ചന്തമുക്കിൽ വച്ചാണ് കൃഷ്ണകുമാറിന് കണ്ണിന് പരിക്കേറ്റത്. അറസ്റ്റ് ചെയ്തതിന് ശേഷം സനലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷമായഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ് ആക്രമണമുണ്ടായത്. മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് തന്നെ ആക്രമിച്ചെന്നാണ് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

Content Highlight: NDA candidate’s eye injured in Kollam; BJP worker arrested