| Wednesday, 3rd April 2019, 12:38 pm

ടൈം മാഗസിന്‍ കവറില്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കണ്ണന്താനത്തിന്റെ പ്രചരണം: പണികിട്ടിയത് മുടിയിലെ നര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടൈം മാഗസിന്റെ കവറില്‍ തന്റെ ചിത്രം പതിച്ച് എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വ്യാജ പ്രചരണം. 1994 ഡിസംബര്‍ അഞ്ചിന് ഇറക്കിയ ടൈം മാഗസിന്റെ കവറിലാണ് തന്റെ ചിത്രം ഫോട്ടോ ഷോപ്പിലൂടെ കണ്ണന്താനം ഒട്ടിച്ചു വെച്ച് പ്രചരിപ്പിക്കുന്നത്. കണ്ണന്താനം തന്നെയാണ് ഈ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തത്.

യു.എസിലെ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കാവുന്ന 40 വയസില്‍ താഴെയുള്ള 50 നേതാക്കളെക്കുറിച്ച് പറയുന്ന മാഗസിനില്‍ ദീപശിഖയുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. അതില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് തന്റെ ചിത്രം ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു കണ്ണന്താനം. ടൈം മാഗസിന്റെ ഒറിജിനല്‍ മുഖചിത്രം ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നിരിക്കെയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് കണ്ണന്താനത്തിന്റെ വ്യാജ പ്രചരണം.

Read Also : ഗൂഗിള്‍ മാപ്പും ഇട്ട് മണ്ഡലത്തിന്റെ അതിര്‍ത്തി നോക്കിയല്ല വോട്ട് ചോദിക്കുന്നത്; ഷൈന്‍ ചെയ്യുന്നവരെ കൊല്ലാനിറങ്ങിയിരിക്കുകയാണ് യുവാക്കള്‍; ട്രോളന്‍മാര്‍ക്കെതിരെ കണ്ണന്താനം

Read Also : ഇടത് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ കീറിയ ബി.ജെ.പി പ്രവര്‍ത്തകനെ കൊണ്ട് നാടുമുഴുവന്‍ പോസ്റ്റര്‍ ഒട്ടിപ്പിച്ച് നേതാക്കള്‍

അതേസമയം വോട്ട് ഫോര്‍ കണ്ണന്താനം എന്ന ക്യാപ്ഷനോടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി കണ്ണന്താനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കുന്ന പുതിയ പോസറ്റിറില്‍ ഉള്‍പ്പെടുത്തിയ അതേചിത്രമാണ് 1994 ലെ ടൈം മാഗസിന്റെ കവര്‍ പേജിലെ ഫോട്ടോഷോപ്പിനും ഉപയോഗിച്ചത് എന്നതാണ് മറ്റൊരു വസ്തു.

ഈ വ്യാജ ചിത്രമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വ്യാപകമായി പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കണ്ണന്താനത്തിന്റെ വിക്കിപിഡിയ പേജില്‍ ടൈം മാഗസിനില്‍ ഒരു ചെറിയ കുറിപ്പ് വന്നതിനെക്കുറിച്ച് വാര്‍ത്തയുണ്ട്. (www.alphonskannanthanam.com) എന്ന വെബ് സൈറ്റിന്റെ ആര്‍ക്കൈവ് ചെയ്ത പേജാണ് അതിന്റെ റഫറന്‍സായി നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more