| Saturday, 7th July 2012, 12:05 pm

പ്രണബിനെതിരെ വീണ്ടും എന്‍.ഡി.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രണബിനെതിരെ വീണ്ടും എന്‍.ഡി.എ രംഗത്ത്. പ്രണബ് ഇപ്പോഴും ഒന്നിലധികം പദവികള്‍ വഹിക്കുന്നുണ്ടെന്നാണ് എന്‍.ഡി.ഒ യുടെ ആരോപിച്ചിരിക്കുന്നത്.

കൊല്‍ക്കത്തയിലെ രബീന്ദ്രനാഥ് ഇന്‍സ്റ്റിറ്റിയൂട്ട്, ബിര്‍ബും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവയുടെ തലപ്പത്ത് പ്രണബ് ഉണ്ടെന്നാണ് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരിക്കുന്നത്.

അധിക പദവി വഹിക്കുന്ന സാഹചര്യത്തില്‍ പ്രണബിന്റെ നാമനിര്‍ദേശ പത്രിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

നേരത്തെ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നുണ്ടെന്ന ബി.ജെ.പിയുടെ പരാതിയെതുടര്‍ന്ന് പ്രണബിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിവെച്ചിരുന്നു. പരാതിയില്‍ പ്രണബിനോട് വിശദീകരണവും തേടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനം പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ രാജിവെച്ചിരുന്നതായി പ്രിസൈഡിംഗ് ഓഫീസറായ രാജ്യസഭാ സെക്രട്ടറിക്ക് പ്രണബ് മറുപടി നല്‍കുകയതിന് ശേഷമാണ് പത്രിക സ്വീകരിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more