'ആംആദ്മി പാര്‍ട്ടി സീറ്റുകള്‍ വില്‍ക്കുന്നു'; എം.എല്‍.എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു, വീണ്ടും മത്സരിക്കും
national news
'ആംആദ്മി പാര്‍ട്ടി സീറ്റുകള്‍ വില്‍ക്കുന്നു'; എം.എല്‍.എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു, വീണ്ടും മത്സരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 10:20 pm

ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നിയമസഭ സീറ്റുകള്‍ വില്‍ക്കുകയാണെന്ന് ആരോപിച്ച് ബദര്‍പൂര്‍ എം.എല്‍.എ എന്‍.ഡി ശര്‍മ്മ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇന്ന് ആംആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഈ പട്ടികയിലിടം നേടാന്‍ എന്‍.ഡി ശര്‍മ്മക്ക് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ തവണ എന്‍.ഡി ശര്‍മ്മയോട് മത്സരിച്ച രാം സിങ് നേതാജിയെ കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെ ശര്‍മ്മ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രാം സിങ് നേതാജിയ്ക്കാണ് സീറ്റ് നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഞാന്‍ സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിനാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പക്ഷെ എന്ത് വ്യത്യാസമാണ് ആംആദ്മി പാര്‍ട്ടിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ ഉള്ളത്. ഞാന്‍ 94000 വോട്ടുകള്‍ നേടിയപ്പോള്‍ നേതാജി 17000 വോട്ടാണ് നേടിയത്. പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് നഷ്ടമാവുന്നതെന്ന് എന്‍.ഡി ശര്‍മ്മ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂദല്‍ഹിയില്‍ നിന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പദ്പര്‍ഗജില്‍ നിന്നുമാണ് ജനവിധി തേടുന്നത്.

ചാന്ദ്‌നി ചൗകില്‍ നിന്നും പര്‍ലാദ് സിംഗ്‌സാഹ്‌നിയും വിനയ് കുമാര്‍ മിശ്ര ധ്വാരകയില്‍ നിന്നും ദീപു ചൗധരി ഗാന്ധി നഗറില്‍ നിന്നും മത്സരിക്കും. 46 എം.എല്‍.എമാര്‍ക്ക് മാത്രമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞത്.

ഫെബ്രുവരി എട്ടിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആംആദ്മിയായിരുന്നു നേടിയത്. മൂന്ന് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.