| Tuesday, 26th May 2020, 8:40 pm

ഗർഭിണിയാണെന്ന കാരണത്താൽ മാധ്യമ പ്രവർത്തകയെ പിരിച്ചു വിട്ടു; ചാനലിനോട് വിശദീകരണം തേടി വനിതാ കമ്മീഷൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹട്ടി: ​ഗർഭിണിയാണെന്ന കാരണത്താൽ വനിതാ മാധ്യമ പ്രവർത്തകയെ പിരിച്ചുവിട്ട സംഭവത്തിൽ ചാനലിനോട് വിശദീകരണം തേടി ദേശീയ വനിതാ കമ്മീഷൻ. അസമിലെ സാറ്റ്ലൈറ്റ് ന്യൂസ് ചാനലായ പ്രാ​ഗ് ന്യൂസിനോടാണ് വനിതാ കമ്മീഷൻ വിശദീകരണം തേടിയത്.

പതിനാല് വർഷമായി ചാനലിൽ ജോലി ചെയ്ത് വരികയായിരുന്ന രഞ്ജിത റാബ എന്ന യുവതിയെയാണ് ചാനൽ പിരിച്ചുവിട്ടത്.

​​കുഞ്ഞിനെ പ്രസവിക്കുക എന്നത് സ്ത്രീകളുടെ അവകാശമാണ്. ഇപ്പോൾ അസമിൽ നിന്നും പുറത്ത് വരുന്ന ഈ സംഭവം ചില സ്ഥാപനങ്ങളുടെ നയത്തിലെ ഇരട്ടത്താപ്പാണ് പുറത്ത് കൊണ്ടുവരുന്നതെന്നും വനിതാ കമ്മീഷൻ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. മെയ് മാസം പകുതിയായപ്പോഴാണ് ​ഗർഭിണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി യുവതിയോട് പിരിഞ്ഞു പോകാൻ ചാനൽ ആവശ്യപ്പെട്ടത്.

ഇന്ത്യൻ പത്രപ്രവർത്തക യൂണിയനും, നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയയും റാബയെ പുറത്താക്കിയ സംഭവത്തിൽ വിമർശനവുമായി രം​ഗത്തെത്തി. സംഭവും മനുഷ്യത്വരഹിതവും അനീതിയുമാണെന്ന് മാധ്യമസംഘടനകൾ വിഷയത്തിൽ പ്രതികരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

We use cookies to give you the best possible experience. Learn more