ഗുവാഹട്ടി: ഗർഭിണിയാണെന്ന കാരണത്താൽ വനിതാ മാധ്യമ പ്രവർത്തകയെ പിരിച്ചുവിട്ട സംഭവത്തിൽ ചാനലിനോട് വിശദീകരണം തേടി ദേശീയ വനിതാ കമ്മീഷൻ. അസമിലെ സാറ്റ്ലൈറ്റ് ന്യൂസ് ചാനലായ പ്രാഗ് ന്യൂസിനോടാണ് വനിതാ കമ്മീഷൻ വിശദീകരണം തേടിയത്.
പതിനാല് വർഷമായി ചാനലിൽ ജോലി ചെയ്ത് വരികയായിരുന്ന രഞ്ജിത റാബ എന്ന യുവതിയെയാണ് ചാനൽ പിരിച്ചുവിട്ടത്.
കുഞ്ഞിനെ പ്രസവിക്കുക എന്നത് സ്ത്രീകളുടെ അവകാശമാണ്. ഇപ്പോൾ അസമിൽ നിന്നും പുറത്ത് വരുന്ന ഈ സംഭവം ചില സ്ഥാപനങ്ങളുടെ നയത്തിലെ ഇരട്ടത്താപ്പാണ് പുറത്ത് കൊണ്ടുവരുന്നതെന്നും വനിതാ കമ്മീഷൻ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞു. മെയ് മാസം പകുതിയായപ്പോഴാണ് ഗർഭിണിയാണെന്ന കാരണം ചൂണ്ടിക്കാട്ടി യുവതിയോട് പിരിഞ്ഞു പോകാൻ ചാനൽ ആവശ്യപ്പെട്ടത്.
ഇന്ത്യൻ പത്രപ്രവർത്തക യൂണിയനും, നെറ്റ് വർക്ക് ഓഫ് വുമൺ ഇൻ മീഡിയയും റാബയെ പുറത്താക്കിയ സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തി. സംഭവും മനുഷ്യത്വരഹിതവും അനീതിയുമാണെന്ന് മാധ്യമസംഘടനകൾ വിഷയത്തിൽ പ്രതികരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക