| Tuesday, 19th November 2019, 10:15 am

സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ സോണിയ-ശരദ് പവാര്‍ കൂടിക്കാഴ്ച്ച; 170 എം.എല്‍.എമാരുടെ പിന്തുണയെകുറിച്ച് അറിയില്ലെന്നും എന്‍.സി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.സി.പി നേതാവ് ശരദ് വാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. യോഗത്തില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെകുറിച്ച് ചര്‍ച്ച നടന്നില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. മറ്റൊരു പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നതിനെകുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തില്ല.’ ശരദ് പവാര്‍ പറഞ്ഞു.

സോണിയാഗാന്ധി ഇപ്പോഴും ശിവസേനയുമായുള്ള സഖ്യത്തിനെതിരാണോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ശരദ് പവാര്‍ ആവര്‍ത്തിച്ചു. കൂടികാഴ്ച്ചയില്‍ കോണ്‍ഗ്രസിനേയും എന്‍.സി.പിയേയും സംബന്ധിക്കുന്ന വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ശരദ്പവാര്‍ പറഞ്ഞു.

തങ്ങള്‍ക്ക് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന ശിവസേയുടെ പ്രസ്താവനക്ക് മറുപടിയായി അതിനെകുറിച്ച് തനിക്ക് അറിയില്ലെന്നും അവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു ശരദ് പവാറിന്റെ പ്രതികരണം. 288 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് 170 എം.എല്‍.എമാരുടെ പിന്തുണയുണ്ടാവുമെന്ന് എന്‍.സി.പി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ഇതോടെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം വീണ്ടും നീണ്ടുപോവുകയാണ്. അതേസമയം ശിവസേനയെ അനുനയിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലേ രംഗത്തെത്തിയിരുന്നു. മൂന്ന് വര്‍ഷം ബി.ജെ.പിയും രണ്ട് വര്‍ഷം ശിവസേനയും മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാമെന്നും ഈ നിര്‍ദേശം ബി.ജെ.പിക്ക് മുന്നില്‍ വെക്കാമെന്നും രാംദാസ് അത്തേവാലേ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more