മുംബൈ: നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ് ‘ബോംബെ ബീഗംസ്’നെതിരെ വിമര്‍ശനവുമായി ദേശീയ ശിശു സംരക്ഷണ സ്ഥാപനമായ എന്‍.സി.പി.സി.ആര്‍. പരിപാടിയുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് സിരീസിനെതിരെയുള്ള ആരോപണം. 24 മണിക്കൂറിനുള്ളില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
സീരിസില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയില്‍ ലൈംഗീക ചൂഷണവാസന വളര്‍ത്താനും ഈ സീരീസ് കാരണമാകുമെന്നും നോട്ടീസില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയിലെ കാഷ്വല്‍ സെക്‌സ്,ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് സീരിസ് നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു.
അതിനാല്‍ സീരീസിന്റെ സംപ്രേക്ഷണം ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നും 24 മണിക്കൂറിനുള്ളില്‍ റവിശദീകരണ റിപ്പോര്‍ട്ട് നല്‍കാന്‍ നെറ്റ്ഫ്‌ളിക്‌സ് തയ്യാറാകണമെന്നും കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു.
അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വെബ് സീരീസാണ് ബോംബെ ബീഗംസ്. മാര്‍ച്ച് എട്ട് വനിതാ ദിനത്തിലാണ് സീരീസ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തത്.
പൂജ ഭട്ട്, ഷഹാന ഗോസ്വാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക